രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യൻ സമയം തിങ്കളാഴ്ച 11.40നാകും ട്രംപ് അഹമ്മദാബാദിൽ വിമാനമിറങ്ങുക. 36 മണിക്കൂർ നേരം യു എസ് പ്രസിഡന്റ് ഇന്ത്യയിലുണ്ടാകും. ഡൽഹിയിൽ ചൊവ്വാഴ്ചയാണ് ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക.
വൻ സ്വീകരണപരിപാടികളാണ് ട്രംപിനായി അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേർ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ട്രംപിനെ സ്വീകരിക്കും. ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഇരുവരും ചേർന്ന് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തും. ഉച്ചയ്ക്ക് ഒന്നരക്കാണ് ഇവിടെ പരിപാടി.
മൂന്ന് മണിയോടെ സ്വീകരണ പരിപാടി അവസാനിക്കും. മൂന്നരക്ക് ട്രംപ് അഹമ്മദാബാദിൽ നിന്നും മടങ്ങും. ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജെറാദ് കഷ്‌നർ എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇന്ത്യയിലേക്ക് തിരിക്കുന്നത് ആവേശത്തോടെയാണെന്ന് ട്രംപ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !