ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ച പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഭരണ ഘടന അനുശാസിക്കുന്ന ജനാധിപത്യവും മതേതരത്വവും സമത്വവും നിലനിന്നു കാണാൻ ഓരോ പൗരനും രാജ്യം പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായതിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണ ഘടന എഴുതിയ മഹാന്മാരുടെ ദീർഘ വീക്ഷണമാണ് നമ്മുടെ രാജ്യത്തെ മറ്റു ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കാവുന്ന നിലയിലെത്തിച്ചത്. അത് തച്ചുടക്കാനാണ് നിലവിലെ മോദി ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത് .ഫാസിസ്റ്റ് അജണ്ടനടപ്പാക്കുന്നത് അതിന്റെ ഭാഗമാണ് .
സോഷ്യൽ ഫോറം വൈസ് പ്രസിഡണ്ട് അബ്ദുൽ ഗനി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ മൾട്ടീമീഡിയയുടെ സഹായത്തോടെ വിവരിച്ച അദ്ദേഹം, മോദി ഭരണ കൂടം ഭരണഘടനയുടെ ആർട്ടിക്കിൾ 15 ഉറപ്പ് നൽകുന്ന പൗരന്മാർക്കിടയിൽ മതപരമായ വിവേചനം പാടില്ലെന്ന അടിസ്ഥാന തത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ പോവുന്നതെന്ന് പറഞ്ഞു. ഒട്ടേറെ നിയമ വിദഗ്ദ്ധരും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും റിട്ടയേർഡ് ജഡ്ജുമാരും ഭരണഘടനയെ തകർക്കുന്ന ഫാഷിസ്റ് സർക്കാരിന്റെ നടപടിയിൽ പ്രേതിഷേധിച്ചതും അദ്ദേഹം എടുത്തു പറഞ്ഞു.
കാക്കി ത്വയ്‌ബ ചീഫ് ട്രസ്റ്റി ഷമീം കൗസർ, അൽ വുറൂദ് സ്കൂൾ പ്രിൻസിപ്പൽ ഡോ. പീറ്റർ റൊണാൾഡ്, ഡോ. ജംഷിത് (സ്ട്രാറ്റജിക് ആന്റ് പ്ലാനിംഗ് വൈസ് പ്രസിഡന്റ് അൽ അബീർ ഗ്രൂപ്പ്), ഫിറോസ് ഖാൻ (പ്രസിഡന്റ് , ഇന്ത്യ ഫോറം), അയ്യൂബ് ഹക്കീം (സെക്രട്ടറി, ഇന്ത്യ ഫോറം), അബ്ദുൽ അസീസ് കിദ്വായ് (പ്രസിഡന്റ്, ഐ, പി, ഡബ്ള്യു, എഫ് ), ഖമർ സാദ (സെക്രട്ടറി, ഐ, പി, ഡബ്ള്യു, എഫ്), അക്കാദമിസ്റ് യൂസുഫ് വാളപ്ര അസീം സീഷാൻ (അമൂബാ എക്സി. മെമ്പർ), സ്വലാഹ് കാരാടൻ (എം ,ഇ ,എസ് ജനറൽ സെക്രട്ടറി ,ഇന്ത്യൻ ഇസ്ലാഹി സെന്റർ മുഖ്യ രക്ഷധികാരി )അബ്ദുൽ ഖാദർ ഖാൻ, സകരിയ അഹമ്മദ് ബിലാദി തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് സാകിർ ഖിറാഅത്ത് നടത്തി. തുടന്ന് ദേശഭക്തി ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ. എം. അബ്ദുല്ല സ്വാഗതം പറഞ്ഞു. സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ് പ്രസിഡന്റ് മുജാഹിദ് പാഷ, ബീരാൻ കുട്ടി കോയിസ്സൻ, ഫൈസൽ തമ്പാർ, ഹംസ കരുളായി, ശാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. ആലിക്കോയ ചാലിയം നന്ദി പ്രകാശിപ്പിച്ചു. “നാം ഒരുമയോടെ നിലനിൽക്കും.” എന്ന സന്ദേശം നൽകി ദേശീയ ഗാനത്തോടെ പരിപാടി സമാപനം കുറിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !