2013ൽ പ്രവർത്തനം ആരംഭിച്ച പാലിയേറ്റീവ് സെന്ററിൽ 250ലതികം വിവിധ രോഗികളുടെ പരിചരണം, ഹോം കെയർ തുടങ്ങിയവ ഏറ്റെടുത്ത് മലപ്പുറം ജില്ലയിലെത്തന്നെ പ്രമുഖ സാന്ദ്വന കേന്ദ്രമായി ആനക്കയം പെയ്ൻ ആൻഡ് പാലിയേറ്റിവ് ഇപ്പോള്‍ മാറിയിരിക്കുന്നു. നിലവിൽ തുടർന്നു വരുന്ന സാന്ദ്വന ചികിത്സക്കും, പുതിയ കെട്ടിടം നിർമിക്കുന്നത്തിനും വേണ്ടി ഫണ്ട് ശേഖരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്, പത്രപ്രവർത്തകൻ മുസാഫിർ ഉദ്ഘടനം ചെയ്തു.
പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പ്രവാസി പത്രപ്രവർത്തക പുരസ്ക്കാരം നേടിയ മുസാഫിറിനുള്ള പ്രവാസി കൂട്ടായ്മയുടെ പുരസ്ക്കാരം സി കെ ഇര്‍ഷാദ് സമ്മാനിച്ചു.
ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരായ റഊഫ് നവോദയ, കെ ടി എ മുനീർ, അബൂബക്കർ അരിമ്പ്ര, മുഹ്സിന്‍ കാളികാവ് എന്നിവരും വിവിധ പാലിയേറ്റീവ് അസോസിയേഷൻ പ്രതിനിധികളായ ഷാനവാസ് തലാപ്പിൽ, മുനീർ കുന്നുംപുറം, സക്കീർ പെരുമണ്ണ, ഹുമയൂൺ, ഫസലുറഹ്മാൻ, ജംഷീദ് മഞ്ചേരി, ഉസ്മാൻ കരുവാരകുണ്ട് തുടങ്ങിയവർ ആശംസകൾ നേര്‍ന്നു.
ജിദ്ദയിലെ സംഗീതരംഗത്തെ പ്രമുഖരായ ഹഖ് തിരൂരങ്ങാടി, ലിൻസി ബേബി, മുബാറക് തുടങ്ങിയവരുടെ സംഗീത സന്ധ്യയും, റജീന നൗഷാദ് കവിതയും അവതരിപ്പിച്ചു. ജിദ്ദ ‘തനത് നാടക കലാ വേദി’യുടെ പൗരത്വ വിഷയങ്ങളെ പ്രതിബാധിച്ചുകൊണ്ടുള്ള കബീര്‍ കാളികാവ് സംവിധാനം ചെയ്ത 'കാക്ക' എന്ന നാടകവും അരങ്ങേറി.
കെ എം അനീസ് "അന്തസുറ്റ പരിചരണം വീടുകളിൽ തന്നെ" എന്ന വിഷയത്തെ കുറിച്ച് പഠനാർഹമായ ക്ലാസും, കെ എം എ ലത്തീഫ് ആനക്കയം പാലിയേറ്റീവിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.
പ്രവർത്തക സമിതി അംഗങ്ങളായ യൂനുസ് പന്തല്ലൂർ, അജിത് വടക്കുംമുറി, അബ്ദുൽ ബാസിത്, ടി കെ മുഹമ്മദ് ബഷീർ, കെ ടി മാലിക്, അഷ്‌റഫ് പാണായി, നാണത്ത് കുട്ടിപ്പ, സെയിഫുള്ള, മുസ്‌തഫ പുള്ളിയിലങ്ങാടി, ബാബു പെരിമ്പലം, പി എന്‍ നൌഷാദ് തുടങ്ങിയവർ നേതൃത്വം നൽകി, സെക്രട്ടറി കെ എം സഹീദലി സ്വാഗതവും, കെ എം മുസ്തഫ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !