ജിദ്ദ: ഫെബ്രുവരി 16ന് സര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് ജംബോ സര്‍വീസ് ആഘോഷമാക്കി ജിദ്ദ പ്രവാസികള്‍. നീണ്ട ഇടവേളക്ക് ശേഷം ഫെബ്രുവരി 16ന് സര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യ ജംബോ വിമാനത്തിലെ ആദ്യ യാത്രക്കാര്‍ക്ക് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സ്‌നേഹവിരുന്നൊരുക്കി . പരിപാടിയില്‍ ആദ്യയാത്രികരും എയര്‍ ഇന്ത്യ പ്രതിനിധികള്‍, ട്രാവല്‍ ആന്റ് ടൂറിസം രംഗത്തുള്ളവര്‍, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
എയര്‍ ഇന്ത്യ വെസ്‌റ്റേണ്‍ റീജിനല്‍ മാനേജര്‍ പ്രഭുചന്ദ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജെഎന്‍എച്ച് ചെയര്‍മാന്‍ വിപി മുഹമ്മദലി അധ്യക്ഷനായിരുന്നു. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ മുഹമ്മദ് ഫിയാസ്, ജിദ്ദയിലെ വിവിധ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ടിഎംഎ റഊഫ്, കെടിഎ മുനീര്‍, അഹമ്മദ് പാളയാട്ട്, വികെ റഊഫ്, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, ബേബി നീലാബ്ര, സലിം മുല്ലവീട്ടില്‍, നിസാം മമ്പാട്, മുസാഫിര്‍, മജീദ് നഹ, സലാഹ് കാരാടന്‍, അബൂബക്കര്‍ അരിബ്ര, ഷിബു തിരുവനന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !