വടക്കാങ്ങര: വിദ്യാകൗണ്‍സില്‍ സഹോദയ സംസ്ഥാന തലത്തില്‍ നടത്തിയ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനില്‍ റാങ്ക് വാങ്ങിയ മുഫസ്സിര്‍ കരുവാട്ടിലിനെ ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അനുമോദിച്ചു.
സ്‌ക്കൂള്‍ ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല, തുടങ്ങിയവര്‍ വീട്ടിലെത്തിയാണ് മുഫസ്സിറിനെ പ്രത്യേകം അനുമോദിച്ചത്.
ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയായ മുഫസ്സിര്‍ കുഞ്ഞിമുഹമ്മദ് കരുവാട്ടിലിന്റെ മകനാണ്. ഫെബ്രുവരി 15 ശനിയാഴ്ച്ച സ്‌ക്കൂളില്‍ വെച്ച് നടക്കുന്ന ഹിക്മ അവാര്‍ഡ് ദാന ചടങ്ങില്‍ മുഫസ്സിറിന് പ്രത്യേകം സമ്മാനം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !