ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാംലീല മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വിവിധ മേഖലയിലെ പ്രതിനിധികൾ മുഖ്യാതിഥികളാകും. ആറ് മന്ത്രിമാരും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും
രാംലീല മൈതാനിയിൽ രാവിലെ 10 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. കെജ്രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
തുടർച്ചയായ മൂന്നാം തവണയാണ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇത്തവണ 70 സീറ്റിൽ 62 ഉം സ്വന്തമാക്കിയാണ് ആം ആദ്മി സർക്കാർ രൂപീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !