ന്യൂഡല്‍ഹി: ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയിലെ ലൈബ്രറിയില്‍വെച്ച് വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്ദിക്കുന്നതിെന്റ ദൃശ്യങ്ങള്‍ പുറത്ത്. ജാമിഅ മില്ലിയ സര്‍വകലാശാല കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഡിസംബര്‍ 15നാണ് യൂനിവേഴ്സിറ്റിയില്‍ പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്.
49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. യൂനിവേഴ്സിറ്റിയുടെ പഴയ വായന ഹാളിലിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊലീസിെന്റ മര്‍ദനമേറ്റത്. പൊലീസില്‍ നിന്ന് രക്ഷനേടാന്‍ വിദ്യാര്‍ഥികള്‍ ഓടി മാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഡിസംബര്‍ 15നാണ് സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ജാമിഅ യൂനിവേഴ്സിറ്റിയില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ പൊലീസ് യൂനിവേഴ്സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിെന്റ കൂടുതല്‍ വിവരങ്ങളാണ് ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
Exclusive CCTV Footage of Police Brutality in Old Reading Hall, First floor-M.A/M.Phill Section on— Jamia Coordination Committee (@Jamia_JCC) February 15, 2020
15/12/2019
Shame on you @DelhiPolice @ndtvindia @ttindia @tehseenp @RanaAyyub @Mdzeeshanayyub @ReallySwara @ANI @CNN @ReutersIndia @AltNews @BBCHindi @the_hindu @TheQuint @BDUTT pic.twitter.com/q2Z9Xq7lxv
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !