"മ്യുസ് ജിദ്ദ" സംഗമവും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു

0

ജിദ്ദ: ജിദ്ദ മൂത്തേടം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ "മ്യുസ് ജിദ്ദ" ഉത്ഘാടന മഹാ സംഗമവും,   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു. പരിപാടി നിയോ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് ഉത്ഘാടനം ചെയ്തു. 

മ്യുസ് പ്രസിഡന്റ് ബാപ്പു മൂത്തേടം അധ്യക്ഷനായിരുന്നു. രക്ഷാധികാരി ഇസ്മായിൽ സഖാഫി മൂത്തേടം പഞ്ചായത്തിന്റെ  ചരിത്രവും മ്യുസ് ജിദ്ദ യെ കുറിച്ചുള്ള വിവരണവും നൽകി. മതേതര ഇന്ത്യയുടെ നിലനിൽപിന്  എൻ ആർ സി  പിൻവലിക്കുക  എന്ന പ്രമേയം  മുൻ നിർത്തി  റഷീദ് പി എം,  മുജീബ് കെ പി,  അസ്‌കർ,  ഹബീബ് കാറ്റാടി,ബഷീർ ചെമ്മല എന്നിവരുടെ നേതൃത്വത്തിൽ  മനുഷ്യ കവജം തീർത്തു.  

ജനറൽ സെക്രട്ടറി  ഫസലു മൂത്തേടം  സ്വാഗതവും,  ട്രഷറർ ജലീൽ പിഎ നന്ദിയും പറഞ്ഞു. അംഗത്വ കാർഡ് വിതരണം നിയോ ജനറൽ സെക്രട്ടറി കെ ടി  ജുനൈസ് ചെയർമാൻ മുജീബ് സി കെക്ക് നൽകി നിർവഹിച്ചു. ഇശൽ നൈറ്റ്‌, ഡാൻസ്, വടം വലി,  ഫുട്ബോൾ, കമ്പിത്തിരി, തീറ്റമത്സരം തുടങ്ങിയ ഇനങ്ങൾ പരിപാടി മിഴിവേകി . 

നിലമ്പൂർ മണ്ഡലത്തിലെ സംഘടനകളെപ്രതിനിധീകരിച്ച്  കൊണ്ട് സൈഫുദീൻ  വാഴയിൽ, അബൂട്ടി പള്ളത്ത്, നാസർ കല്ലിങ്ങപാടൻ , മുർശിദ് കരുളായി , സലാം ചെമ്മല, മുഹമ്മദ്‌അലി  എടക്കര, ജിഷാർ അണകായ്, അനീഷ്  അമരംബലം എന്നിവർ സംബന്ധിച്ചു. 

ചടങ്ങിൽ സീനിയർ പ്രവാസി ഇസ്മായിൽ  മുണ്ടയിൽനെ ആദരിച്ചു. 
സജാദ് എ കെ,  ജലീൽ പി എ, ജാഫർ പിഎ,  ഫൈസൽനെല്ലിക്കുത്ത്, റിയാസ് നെല്ലിപ്പറമ്പൻ എന്നിവർക്ക് ഉപഹാരം നൽകി. മ്യുസ് ജിദ്ദ യുടെ ഫുട്ബോൾ ടീം ആയ സ്മാർട്ട്‌ എഫ് സി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !