നഗര കാഴ്ചകളും ചരിത്ര ശേഷിപ്പുകളുമായി ജിദ്ദയിൽ വിസ്മയം തീർത്ത് 'കോഴിക്കോടൻ ഫെസ്റ്റ്'

0

ജിദ്ദ: കോഴിക്കോട് നഗരത്തിന്റെ മുഖമുദ്രയായ മാനാഞ്ചിറയും , മിഠായി തെരുവും, എസ്‌കെ പൊറ്റക്കാട് പ്രതിമയും, 'ഒരു തെരുവിന്റെ കഥ' ആലേഖനം ചെയ്യപ്പെട്ട ചുവരും, കടപ്പുറവും തുടങ്ങി കോഴിക്കോട് നഗരം;  ജിദ്ദയിലെ ഷറഫിയ ഇമ്പാല ഗാർഡനിലും  പരിസരങ്ങളിലുമായി പുനഃസൃഷ്ടിക്കപ്പെട്ടപ്പോൾ  പ്രവാസി സമൂഹത്തിന് അത്  അത്യപൂർവ അനുഭവങ്ങളിലൊന്നായി.


ജിദ്ദാ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുക്കിയ 'കോഴിക്കോടൻ ഫെസ്റ്റ്' സാംസ്കാരിക സംഗമത്തിന്റെ വേദികളാണ് ഗൃഹാതുരതമുണർത്തുന്ന നഗര കാഴ്ചകളും, ചരിത്ര ശേഷിപ്പുകളുമായി ജിദ്ദയിൽ വിസ്മയം തീർത്തത്.

പൗരത്വ നിഷേധത്തിനും വർഗീയ ഫാഷിസ്റ്റ് കടന്നു കയറ്റങ്ങൾക്കുമെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി അണിനിരക്കുന്ന  രാജ്യവ്യാപക പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഘടിപ്പിച്ച  'സമരജ്വാല' എന്ന പ്രത്യേക പരിപാടി അക്ഷരാർത്ഥത്തിൽ, ജനനിബിഡമായ  കോഴിക്കോട് നഗരത്തിലെ സമരമുന്നേറ്റങ്ങൾ ഓർമ്മിപ്പിക്കുന്ന വിധത്തിലായിരുന്നു.

കുട്ടികൾക്കായി സംഘടിപ്പിക്കപ്പെട്ട ഫൺ ഗെയിംസ്, ചിത്ര രചനാ മത്സരങ്ങളിലും മൈലാഞ്ചിയിടൽ മത്സരത്തിലും ജിദ്ദയിലെ മികവുറ്റ പ്രതിഭകൾ മാറ്റുരച്ചപ്പോൾ പായസ മത്സരത്തിൽ അണിനിരന്ന കുടുംബിനികൾ പരമ്പരാഗത 'അടപ്രഥമൻ'  മുതൽ രുചി വൈവിധ്യങ്ങൾ കൊണ്ടും കമനീയമായ വിധാനങ്ങൾ കൊണ്ടും കഴിവ് തെളിയിച്ചു. മത്സര ഇനങ്ങളിൽ ജില്ലയിലെ മണ്ഡലം അടിസ്ഥാനത്തിൽ അണിനിരന്ന യുവനിരയുടെ വടംവലി മത്സരം കാണികളിൽ  ആവേശത്തിരകളുയർത്തുന്നതായിരുന്നു. വാശിയേറിയ മത്സരത്തിൽ കൊടുവള്ളി മണ്ഡലം വിജയികളായി.



പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സേവനങ്ങൾ നൽകി വരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവാസി വാണിജ്യ വ്യവസായ പ്രമുഖർക്ക്  സംഗമത്തോടനുബന്ധിച്ച്  പ്രഖ്യാപിക്കപ്പെട്ട ആദരവ്, സാംസ്കാരിക സമ്മേളന വേദിയിൽ വെച്ച്  സമർപ്പിക്കപ്പെട്ടു. ബിസിനസ് മേഖലകളിൽ വിജയം കൈവരിച്ചതോടൊപ്പം മലയാളികൾ ഉൾപ്പെടെ നിയമ വിധേയമായി പരശ്ശതം പേർക്ക്  തൊഴിലവസരം സൃഷ്ടിക്കാനും സാധിച്ച മഹ്‌മൂദ്‌ അബൂബക്കർ, പി.ടി.കെ  അഹമ്മദ്, സിദ്ദീഖ് ജീപാസ്, അബ്ദുറഹ്മാൻ ഇമാദ്. നൗഫാർ അബൂബക്കർ, റഫീഖ് ചാലിയം, അനസ് പാടശ്ശേരി എന്നിവർക്കാണ് വിശിഷ്ട വ്യക്തിത്വങ്ങൾക്കുള്ള  പുരസ്കാരങ്ങൾ സമർപ്പിക്കപ്പെട്ടത്.

കാരുണ്യസേവന പ്രവർത്തനങ്ങളിലെ മികച്ച സമർപ്പണത്തിന്  ജിദ്ദാ കെഎംസിസി വെൽഫയർ വിഭാഗത്തിനും, സുരക്ഷാ പദ്ധതിയിൽ ഏറ്റവുമധികം അംഗങ്ങളെ ചേർത്ത കൊടുവള്ളി മണ്ഡലം കമ്മിറ്റിക്കും ജില്ലാ കമ്മിറ്റി ഒരുക്കിയ  പ്രത്യേക ഉപഹാരങ്ങൾ സമ്മേളനത്തിൽ കൈമാറി. 'കോഴിക്കോടൻ ഫെസ്റ്റ്' മികച്ച കാഴ്ചകളൊരുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച നിസാർ മടവൂരിനും, മത്സര ഇനങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ പ്രതിഭകൾക്കും ഉപഹാരങ്ങൾ സമർപ്പിക്കപ്പെട്ടു.
  
ജിദ്ദയിലെ വേദികളിൽ അത്യപൂർവം അവതരിപ്പിക്കപ്പെട്ടു കാണുന്ന, കടത്തനാടൻ സംഘ അവതരിപ്പിച്ച  കോൽക്കളിയും, ദൃശ്യ വിസ്മയങ്ങളുടെ വേറിട്ട കാഴ്ചകളൊരുക്കിയ  ഒപ്പനകളും നൃത്ത സംഗീത പരിപാടികളും അരങ്ങേറി. കലിക്കറ്റ്  മ്യുസിക് ലവേഴ്‌സ് സംവിധാനം ചെയ്ത ഗസൽ സംഗീത പരിപാടികളോടെ കോഴിക്കോടൻ ഫെസ്റ്റ് അവസാനിക്കുമ്പോൾ പ്രവാസി സമൂഹം, സംഘാടകർക്ക് ഏകസ്വരത്തിൽ അഭിനന്ദനങ്ങളർപ്പിക്കുകയായിരുന്നു. 

മത്സരാർത്ഥികളുടെ  ബാഹുല്യത്തിനിടയിലും കലാ കായിക സർഗ്ഗ മത്സരങ്ങൾക്ക്   കുറ്റമറ്റ രീതിയിൽ മൂല്യനിർണയം നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജിദ്ദയിലെ അതാതു രംഗങ്ങളിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളെ ചുമതല ഏൽപിച്ചതിലൂടെ സാധ്യമായി.

ഉച്ചക്ക് നടന്ന ഉദ്‌ഘാടന സെഷൻ  ജിദ്ദ കെ എം സി സി ജനറൽ സിക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സൗദി കെ എം സി സി ദേശീയ സമിതിയംഗം മജീദ് പുകയൂർ, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ വി. പി. എന്നിവർ ആശംസകൾ നേർന്നു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ പ്രോഗ്രാം കൺവിനർ അബ്ദുൽ വഹാബ് സ്വാഗതവും വൈസ് പ്രസിഡന്റ് സുബൈർ വാണിമേൽ നന്ദിയും പറഞ്ഞു.

സാംസ്കാരിക സമ്മേളനവും അനുബന്ധ ക്രമീകരണങ്ങളും പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ജനകീയ പരിപാടികളാൽ ശ്രദ്ധേയമായി. കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ലത്തീഫ് കാളരാന്തിരിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ജിദ്ദാ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്‌ഘാടനം ചെയ്തു. വൈവിധ്യമാർന്ന ആസാദീ മുദ്രാവാക്യങ്ങളും പ്രതിഷേധ പോർമുഖങ്ങളും ആലേഖനം ചെയ്ത കൂറ്റൻ ബാനറിനു പിന്നിലായി അണിനിരന്ന സമരജ്വാലയിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

ഉസ്മാൻ എടത്തിൽ സദസ്സിന് പ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. സവിശേഷ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, സമരജ്വാലാ പ്രതിജ്ഞ വേദിയും നഗരിയും നിറഞ്ഞു കവിഞ്ഞ വൻ ജനാവലി എഴുന്നേറ്റു നിന്ന് ദൃഢസ്വരത്തിൽ ഏറ്റുചൊല്ലി. സമ്മേളനത്തിൽ മുൻ ചന്ദ്രിക ഡൽഹി ബ്യൂറോ ചീഫ് മുഹമ്മദ് കുട്ടി കാരട്ടിയാട്ടിൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി പി മുസ്തഫ എന്നിവർ പ്രസംഗിച്ചു. 

വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം കൊല്ലി, അബ്ദുൽ വഹാബ്, സുബൈർ വാണിമേൽ, സെക്രട്ടറിമാരായ റഫീഖ് ചാലിക്കര, ഹാരിസ് വടകര, അഷ്റഫ് നല്ലളം, ഷബീറലി, മുഹമ്മദ് ഷാഫി, നിസാർ മടവൂർ, ഉസ്മാൻ എടത്തിൽ, അബ്ദുറഹ്മാൻ സി. കെ., അഷ്റഫ് കോങ്ങയിൽ, ഖാലിദ് പാളയാട്ട്, റഹീം കാക്കൂർ, സൈനുൽ ആബിദീൻ, സലാം ഒ.പി., സാലിഹ് പി ടി,  ജാഫർ കൂടരഞ്ഞി, മൻസൂർ മാസ്റ്റർ, ജമാൽ കൂത്താളി, ജാബിർ, അബ്ദുറഹ്മാൻ ഒളവണ്ണ, ഹരിദാസൻ പി. കെ, താരിഖ് അൻവർ, ബഷീർ കീഴില്ലത്ത്, തഹ്ദീർ, ശമീർ കുളത്തൂർ, താഹിർ തങ്ങൾ, സംജാദ്, ഹംസ കുന്നത്ത്, ആബിദ്, ഫൈസൽ മണലടി, ശാലിയ വഹാബ്, റഹ്മ സലാം, നസീഹ അൻവർ, റഷ നൗഫൽ, ഹാബിറ മൻസൂർ, ജസ്ലി ലത്തീഫ്,  മറിയം നസ്രീൻ, ഹാജറ ബഷീർ എന്നിവർ നേതൃത്വം നൽകി
ജില്ല ജനറൽ സിക്രട്ടറി ടി.സി. മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ ടി കെ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !