വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി .വെങ്ങാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീൽ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാൻന്റ് പരിസരത്ത് പിടിയിലായത് .എറണാകുത്തേക്ക് ബസ് കാത്ത് നിൽക്കുകയായിരുന്നു .. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെപിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത് .തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു .
എക്സൈസുകാർ പിന്തുടരുന്നത് മനസ്സിലാക്കി കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു .മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നും ബസ്സിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു കിലോ കഞ്ചാവുമായി ഇയാൾ ഗോപാലപുരം ചെക്ക് പോസ്റ്റിൽ വച്ച് പാലക്കാട് എക്സൈസിന്റെ പിടിയിലായിരുന്നു. ആന്ധ്രയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് എറണാകുളം ഭാഗങ്ങളിലെ ചില്ലറ കഞ്ചാവ് വിൽപ്പനക്കാർക്ക് എത്തിച്ച് കൊടുക്കാറാണ് പതിവ് . പിടികൂടിയ കഞ്ചാവിന്ചില്ലറ വിപണിയിൽ അരലക്ഷം രൂപയോളം വിലവരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ലതീഷ് ,രതീഷ് ,മോഹൻദാസ് സി.ഇ.ഒ മാരായ ഹംസ ഷിബു ശങ്കർ ,രാജീവ് കുമാർ ,സൂരജ് ,വിഷ്ണുദാസ്, സുനീഷ് ,മിനു രാജ് .സരിത ,ദിവ്യ ,ശിവകുമാർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു . പ്രതിയെ മഞ്ചേരി NDPS കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !