കോട്ടക്കൽ: 2018-19 ,19,20 വർഷങ്ങളിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നും റിവർ മാനേജ് ഫണ്ടിൽ ഉൾപ്പെടുത്തി കുറ്റിപ്പുറം പഞ്ചായത്തിലെ മണ്ണാത്തിപ്പാറക്ക് സമീപം ചെങ്ങണക്കടവിൻ്റെ മുകൾ ഭാഗത്ത് ഭാരതപ്പുഴയുടെ വലതുകര സംരക്ഷണം റീച്ച് രണ്ടിന് 25 ലക്ഷം രൂപയുടെ ഭരണാനുമതിയാവുകയും ആയതിൻ്റെ പ്രവൃത്തി തുടങ്ങുകയും ചെയ്തു.
എസ്.ഡി.ആർ.എഫ് ൽ ഉൾപ്പെടുത്തിയ കുറ്റിപ്പുറം പഞ്ചായത്തിലെ വാർഡ് 23ൽ കൂനംപാടം എസ്.സി. കോളനിക്ക് സമീപം (14.3 ലക്ഷം രൂപ)
വാർഡ് 21 ൽ അയ്യമാക്കാ ഷോപ് പാലത്തിന് താഴ്ഭാഗത്തും (28.28 ലക്ഷം രൂപ) തോട്ടായി തോട്ടിൽ തിരൂർ പൊന്നാനി പുഴയുടെ ഇരു കരകളുടേയും സംരക്ഷണത്തിനായുള്ള പ്രവൃത്തികൾ തുടങ്ങിയതായും മന്ത്രി കഴിഞ്ഞ നിയമസഭയിൽ എം.എൽ.എയെ അറിയിച്ചു.
പൊന്മള പഞ്ചായത്തിലെ തേമ്പറമ്പ് വടക്കേ കുണ്ടിൽ കടലുണ്ടിപ്പുഴയുടെ ഇടതുകര സംരക്ഷണം എന്ന പ്രവൃത്തിക്കായി 24.6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ സഭയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി അറിയിച്ചിരുന്നു..2019-20 ൽ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ഒരു പ്രവൃത്തിക്കും ഭരണാനുമതി നൽകിയിട്ടില്ലെന്നും ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !