ഗ്ലോബൽ സമ്മിറ്റ് 2020 സമാപിച്ചു

0


ഫുജൈറ : വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രതിനിധി കളെ പങ്കെടുപ്പിച്ചു കൊണ്ട് ഫുജൈറ യിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റ് 2020 വേറിട്ട അനുഭവം സമ്മാനിച്ചു.  മൂന്നു ദിവസം നീണ്ടു നിന്ന സമ്മിറ്റിൽ ഇന്ത്യയിൽ നിന്നും ജി സി സി രാജ്യങ്ങളിൽ നിന്നും മെമ്പർ മാർ പങ്കെടുത്തു.

 ഓൺലൈനിൽ മാത്രം സൗഹൃദ  ബന്ധം പുലർത്തുന്ന വാട്സാപ് ഗ്രൂപ്പുകൾക്ക് വിഭിന്നമായി കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിൽ മലപ്പുറം മിനി ഊട്ടി (2018), ആലപ്പുഴ ഹൌസ് ബോട്ട് (2019), വയനാട് മേപ്പാടി (2020) വാർഷിക ഒത്തു ചേരലുകൾക്കു ശേഷമാണ് ഗ്ലോബൽ സമ്മിറ്റ് ഫുജൈറ യിൽ സംഘടിപ്പിച്ചത്.  വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ പുരോഗതിക്കായുള്ള  പ്രവർത്തനങ്ങൾക്കാണ്  കൂട്ടായിമ നേതൃത്വം കൊടുത്ത് വരുന്നത്. ഇതിന്റെ ഭാഗമായി ജാർഖണ്ഡിലെ റാഞ്ചിയിൽ  ഖാഇദെ മില്ലത്ത് സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവര്മെന്റ് എന്ന പേരിൽ വിദ്യാഭ്യാസ സമുച്ചയം പൂർത്തിയായി വരുന്നു. കൂടാതെ ജാർഖണ്ഡ്, ബീഹാർ, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണ ക്വിറ്റ് വിതരണം നടത്തി.  കേരളത്തിൽ രണ്ടു തവണ ഉണ്ടായ  പ്രളയത്തിൽ ദുരിത ബാധിതർക്കു  സഹായം എത്തി  ക്കുവാനും ഈ കൂട്ടായിമ ക്ക് കഴിഞ്ഞു. 

ഗ്ലോബൽ സമ്മിറ്റ് പ്രതിനിധി സമ്മേളനം ദുബൈ കെഎംസിസി പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ ഉത്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മൊയ്‌ദീൻ അബ്ബാസ് അധ്യക്ഷത  വഹിച്ചു. ചീഫ് അഡ്മിൻ പുള്ളാട്ട് ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പുതിയ പദ്ധതിയുടെ  പ്രഖ്യാപനവും അഡ്മിൻ അഡ്വ എ എ റസാഖ് പദ്ധതി വിശിദീകരണവും നടത്തി. വിവിധ പ്രദേശങ്ങളെ  പ്രതിനിധീകരിച്ചു ഇ പി ജംഷാദ് (കുവൈത്ത്) സമദ്  ചോലക്കൽ, നൗഷാദ് ചേറൂർ (ജിദ്ദ), പി പി ലത്തീഫ് (ജിസാൻ) പി പി കോയ, ഫൈസൽ ഓവുങ്ങൽ, ഫിറോസ് തിരൂർ,  അസീസ് വയനാട്, ഷാക്കിർ ഹുദവി, ഹബീബ് കടവത്ത്, നൗഷാദ് കൊല്ലം, ശംസുദ്ധീൻ വലിയകുന്ന്, ഇബ്രാഹിം ആലംപാടി, ഫൈസൽ ബാബു  (ഫുജൈറ),  ജാഫർ അലി (അൽ ഐൻ) ഫിറോസ് പഴയകത്ത്,  കാപ്പൻ നാസർ,  സി വി റസാഖ്  (അബുദാബി), എ കെ സിദീഖ്,  പഴയകത്ത് അലി,  പി സി മജീദ്,  (ദുബൈ),  യു എം ശംസു, ഉബൈദ് സി കെ,  സൈനുദ്ധീൻ പഴയകത്ത്, ടി സുലൈമാൻ (ഷാർജ), റഹൂഫ് (അജ്‌മാൻ)വി കെ അബ്ദുൽ ജബ്ബാർ, ആരിഫ് കളൻ തോട്, സിദീഖ് കട്ടാങ്ങൽ (കോഴിക്കോട്),  പി കെ ബാവ, എം എ റഹൂഫ്, സിദീഖ് കുന്നും പുറം, റഹൂഫ് പടപ്പറമ്പിൽ (മലപ്പുറം), എ എ റസാഖ് (ആലപ്പുഴ) ഹാൻസലാഹ് മുഹമ്മദ്‌, റഷീദ് അംബാനി (പത്തനംതിട്ട) പങ്കെടുത്തു.  ബഷീർ ഉളിയിൽ സ്വാഗതവും സി വി ആബിദ് അജ്‌മാൻ നന്ദിയും പറഞ്ഞു. 


ഫുജൈറ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടന്ന പൊതു സമ്മേളനം ചെയർമാൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  യു എ ഇ കെഎംസിസി പ്രസിഡന്റ്‌ ഡോക്ടർ പുത്തൂർ റഹ്മാൻ അധ്യക്ഷൻ വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ  ജനറൽ സെക്രട്ടറി സി കെ സുബൈർ മുഖ്യ പ്രഭാഷണം നടത്തി.   മുസ്ലിം യൂത്ത് ലീഗ് ദേശീയ  വൈസ് പ്രസിഡന്റ്‌ അഡ്വ ഫൈസൽ ബാബു,  മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി സലീം കുരുവമ്പലം, ആലപ്പുഴ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ എ എ റസാഖ്,  ഫുജൈറ കെഎംസിസി പ്രസിഡന്റ്‌ മുബാറക് കോക്കൂർ,  വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശംസുദ്ധീൻ പുള്ളാട്ട്,  റഫീഖ് അൽ മദീന ഗ്രൂപ്പ്, മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി പി കെ ബാവ, ഊരകം  പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം എ റഹൂഫ്, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ നൗഷാദ് ചേറൂർ, ഫുജൈറ കെഎംസിസി ആക്ടിങ് സെക്രട്ടറി ഇബ്രാഹിം നടുവണ്ണൂർ, ദുബൈ ചാപ്റ്റർ കൺവീനർ പി സി ഇല്യാസ്,  അഹമ്മദ്‌ കുട്ടി മദനി, വി എം സിറാജ്, ഖാലിദ് ഹാജി  പ്രസംഗിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി അഡ്വ അൻസാലാഹ് മുഹമ്മദ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.  ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ്‌ വി ടി മുസ്തഫ വേങ്ങര സ്വാഗത വും ഫുജൈറ കെഎംസിസി നേതാവ് സി കെ അബൂബക്കർ നന്ദിയും പറഞ്ഞു. പ്രതിനിധികൾ ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിലേക്ക് സ്നേഹ യാത്രയും നടത്തി.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !