തിരുവനന്തപുരം: വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പോലീസ് സേനയില്‍ വെടിയുണ്ട കാണാതാകുന്നത് അത്യപൂര്‍വ കാര്യമല്ല. കാലാകാലങ്ങളായി വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്തും കാണാതായിട്ടുണ്ടാകാമെന്നും കോടിയേരി പറഞ്ഞു.
നിയമസഭക്ക് മുന്നിലെത്തുന്നതിന് മുമ്ബ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് പരിശോധിക്കണം. സിഎജിയില്നിന്ന് തന്നെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്നും കോടിയേരി പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിനെ ഭയക്കുന്നില്ല. സിഎജി റിപ്പോര്‍ട്ട് ഉയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും കോടിയേരി വിശദമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !