കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തിന് പിന്നാലെ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായഭിന്നത രൂക്ഷമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന എ എൻ രാധാകൃഷ്ണൻ, എം ടി രമേശ് എന്നിവരാണ് വിമതസ്വരമുയർത്തിയത്. കെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരാൻ സാധിക്കില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
കടുത്ത മത്സരത്തിനൊടുവിലാണ് കെ സുരേന്ദ്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് എം ടി രമേശും രാധാകൃഷ്ണനും തങ്ങളുടെ അതൃപ്തി നേതൃത്വത്തെ അറിയിച്ചത്. ശോഭാ സുരേന്ദ്രനും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്നതാണ് ഇനി അറിയാനുള്ളത്.
മുരളീധര പക്ഷത്തെ നേതാവാണ് കെ സുരേന്ദ്രൻ. രമേശും രാധാകൃഷ്ണനും പി കെ കൃഷ്ണദാസ് പക്ഷം നേതാക്കളും. സുരേന്ദ്രനെ പ്രസിഡന്റാക്കിയാൽ രമേശിന് പകരം മറ്റെന്തെങ്കിലും പദവി നൽകണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്. ഇതും കേന്ദ്രനേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !