എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു: ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക്‌ 500,200, 100ന്റെ രൂപകള്‍ മാത്രമെ ലഭിക്കൂ

0



ന്യൂഡല്‍ഹി: എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക്‌ 500,200, 100ന്റെ രൂപകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സിഡിഎമ്മില്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് എസ്ബിഐ അറിയിച്ചു. ഇന്ത്യന്‍ ബാങ്ക് ഇതിനോടകം തന്നെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച്‌ കഴിഞ്ഞു. പകരം 200 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനാണ് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്.

ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ എടുത്തുമാറ്റുന്നതി്‌ന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ഒരുമാസമായി ബാങ്കുകള്‍ ഈ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്.
പല ബാങ്കുകളും ഇത് പ്രാവര്‍ത്തികമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് ബാങ്കുകള്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. 2000 രൂപ നോട്ട് ആവശ്യമുളളവര്‍ക്ക്് അതത് ശാഖകളില്‍ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകള്‍ തുടരുന്നത്.


രാജ്യത്തുളള 2,40,000 എടിഎം മെഷീനുകളില്‍ 2000 രൂപ നോട്ടുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാനുളള ശ്രമങ്ങളാണ് തുടരുന്നത്. ഇതോടെ 2000 രൂപ നോട്ടുകളുടെ ലഭ്യത കുറയും. പകരം 500 രൂപ നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം. ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികളും തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയില്‍ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !