ഷാര്‍ജയില്‍ അനധികൃതമായി പരസ്യം പതിക്കുന്നവരെ പിടികൂടി ഇനി നാടുകടത്തും

0


ഷാര്‍ജ : പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച്‌ ബസ് ഷെല്‍ട്ടറുകളിലും, മതിലുകളിലും പരസ്യങ്ങളും, എഴുത്തുകുത്തുകളും നിറഞ്ഞ കാഴ്ച നമ്മുടെ നാട്ടില്‍ എവിടെയും കാണാനാവും. ഇത്തരം കുറിപ്പുകള്‍ കണ്ടെത്തിയാല്‍ അതു പതിപ്പിച്ചയാളെ നാടുകടത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയാണ് യു.എ.ഇയിലെ രണ്ടു നഗരങ്ങള്‍. ഷാര്‍ജയും ദുബായിയുമാണ് അനുമതിയില്ലാതെ പരസ്യം പതിക്കുന്നവരെ പാഠം പഠിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. നഗര സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നവരെയും സാമൂഹിക മൂല്യങ്ങളെ ബാധിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ശിക്ഷിക്കുമെന്ന മുന്നറിയിപ്പ് അധികാരികള്‍ പുറപ്പെടുവിച്ചു.പരസ്യങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളില്‍ ദുബായ് ഭരണാധികാരി ഒപ്പുവച്ചു അംഗീകാരവും നല്‍കിയിട്ടുണ്ട്.
എല്ലാ പരസ്യങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും, സര്‍ക്കാര്‍ വാഹനങ്ങളിലും, ഫലകങ്ങള്‍ എന്നിവയിലും പരസ്യങ്ങള്‍ പതിക്കുന്നത് കുറ്റകരമാണ്. അതേ സമയം മാദ്ധ്യമങ്ങളിലെ പരസ്യങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. പൊതു സ്ഥലങ്ങളായ കളിസ്ഥലങ്ങള്‍, ബീച്ചുകള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ പരസ്യങ്ങള്‍ നിശ്ചിത ഇടങ്ങളില്‍ നല്‍കുവാനാവു. എന്നാല്‍ ചരിത്ര, പൈതൃക മേഖലകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പരസ്യം പതിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ പിഴ ശിക്ഷയാണുള്ളത്, ആയിരം മുതല്‍ 15,000 ദിര്‍ഹമാണ് പിഴ. എന്നാല്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും സമാന കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ 30,000 ദിര്‍ഹം വരെ പിഴയീടാക്കുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.


ദുബായ്ക്ക് സമാനമായി ഷാര്‍ജ പൊലീസും അനധികൃതമായി പരസ്യം പതിക്കുന്നവരെ പിടികൂടും. താമസ സൗകര്യമുണ്ടെന്ന തരത്തില്‍ പൊതു ഇടങ്ങളില്‍ പരസ്യം നല്‍കുന്നവരെ ആ നമ്ബരുകളില്‍ തിരിച്ചു വിളിച്ചു കണ്ടെത്തും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പൊലീസ് നടപടികള്‍ സ്വീകരിക്കുന്നത്. നഗരസൗന്ദര്യം നശിപ്പിക്കുന്നവര്‍ക്ക് 4,000 ദിര്‍ഹം പിഴചുമത്തും. മുനിസിപ്പാലിറ്റിയില്‍ നിന്ന് അനുമതി വാങ്ങാതെ പരസ്യം പതിപ്പിച്ച്‌ അമ്ബതോളം പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !