ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ് - കുഞ്ഞാലിക്കുട്ടി

0


കോഴിക്കോട്: ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

നിയമ വാഴ്ചയും ആഭ്യന്തര വകുപ്പും പൂര്‍ണമായും പരാജയപ്പെട്ട് പോയതിന്റെ നേര്‍കാഴ്ചയാണ് കണ്ടത്. ട്രംപ് രാജ്യത്ത് എത്തിയ സമയത്ത് തന്നെ നടന്ന കലാപത്തിലൂടെ ലോകത്തിന് മുന്നില്‍ നമ്മള്‍ നാണം കെട്ടുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊലീസിന്റെ മൗനാനുവാദത്തോടെയാണ് കലാപം നടന്നത്. ഇത് ആഹ്വാന പ്രകാരം നടന്നതാണ്. പോലീസ് നോക്കി നില്‍ക്കെ കലാപകാരികള്‍ വേണ്ടതൊക്കെ ചെയ്തു. ബിജെപി ആഹ്വാനം ചെയ്ത കലാപത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യാനാണ്. കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് പരത്തുന്നതില്‍ ഗൂഢാലോചനയുണ്ട്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.


വിഷയത്തിന്റെ യഥാര്‍ഥ വസ്തുത അറിയാനും ആഭ്യന്തര മന്ത്രിയെ അടക്കം കാണാനും മുസ്ലീം ലീഗ് പ്രതിനിധി സംഘം നാളെ രാവിലയോടെ ഡല്‍ഹിയിലെത്തും. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെല്‍ഹിയിലേക്ക് പോവുന്നത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !