കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ മധ്യവേനലവധിക്കാലത്ത് മുന്നാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിച്ചു.
പാഠന പഠനാനുബന്ധ രംഗത്ത് വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി അവരുടെക്ലാസ്,പ്രായഭേദങ്ങൾക്കനുസരിച്ച
വിവിധ വിഷയങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പ്രക്രിയാ ധിഷ്ഠിത റെസിഡൻഷ്യൽ ക്യാമ്പുകൾ ഏപ്രിൽ 1 ന് ആരംഭിക്കും.
മൂന്ന് ദിവസം നീളുന്ന ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസ സൗകര്യമൊരുക്കും. പെൺകുട്ടികൾക്കായി ലേഡി മെന്റേഴ്‌സിന്റെ സേവനവും ഉണ്ടാവും.
ക്യാമ്പ് നടക്കുന്ന തീയതികളും വിഷയങ്ങളും :-
ക്ലാസ് 1
ഏപ്രിൽ 1 –3
ഉപരിപഠനം, കുടുംബ ബന്ധങ്ങൾ, സഹവർത്തിത്വം/ലിംഗസമത്വം/ പരസ്പര ബഹുമാനം, സൈബർ സാധ്യത -വെല്ലുവിളി, സാമൂഹികവൽക്കരണം/ ഉത്തരവാദിത്വങ്ങൾ, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടൽ, കരിയർ അഭിരുചി പരീക്ഷ
ക്ലാസ് 9
ഏപ്രിൽ 3 - 5
പഠനലക്ഷ്യം, കരിയർ, പഠനം ആഘോഷമാക്കാം, കുടുംബ ബന്ധങ്ങൾ, വളർച്ച-വികാസ ഘട്ടങ്ങൾ, വികാരങ്ങളെ മെരുക്കൽ, സാഹചര്യങ്ങളെ അഭിമുഖീകരിക്കൽ, മത്സരങ്ങളെ അഭിമുഖീകരിക്കൽ.
ക്ലാസ് 8
ഏപ്രിൽ 5 -7
സ്വയം അറിയൽ, മറ്റുള്ളവരെ അറിയൽ, പുതുകാല വാർത്തകളുടെ വിശകലനം, വിലയിരുത്തലുകൾ / ആശയ വിനിമയം, ലക്ഷ്യ രൂപീകരണം, പഠനരീതികൾ / ഏകാഗ്രത, വായന- എഴുത്ത് , പുസ്തക നിരൂപണം.
ക്ലാസ് 7
ഏപ്രിൽ 7 –9
സ്വയം അറിയാം മറ്റുള്ളവരെ അറിയാം ക്രിയാത്മക കൂട്ടായ്മകൾ, ചുമതലകൾ, പഠന തന്ത്രങ്ങൾ, ലക്ഷ്യം, ആരോഗ്യകരമായ ഭക്ഷണ ശീലം, പ്രകൃതി പാഠങ്ങൾ, എഴുത്ത്, വായന.
ക്ലാസ് 6
ഏപ്രിൽ 9 – 11
ആത്മവിശ്വാസം, പഠനത്തിന്റെ രസമുള്ള വഴികൾ, നല്ല പെരുമാറ്റം, സ്വഭാവരൂപീകരണം, ഭക്ഷണ വ്യായാമ വിനോദ ശീലങ്ങൾ, പാരിസ്ഥിതിക കാഴ്ച്ചപ്പാട്, എന്റെ മാതാപിതാക്കൾ
ക്ലാസ് 5
ഏപ്രിൽ 11 – 13
സ്വഭാവരൂപീകരണം, അനുഗ്രഹങ്ങൾ, കടമകൾ, വായനാശീലം, തിരിച്ചറിവുകൾ / തെരെഞ്ഞെടുപ്പുകൾ, നല്ല ശീലങ്ങൾ
ക്ലാസ് 4
ഏപ്രിൽ 13 – 15
സ്വഭാവരൂപീകരണം, സാമൂഹ്യവത്കരണം, ഉത്തരവാദിത്വങ്ങൾ, ഭക്ഷണ ശീലം, പാരിസ്ഥിതികാവബോധം
ക്ലാസ് 3
ഏപ്രിൽ 15 – 17
സ്വഭാവരൂപീകരണം, ശുചിത്വ ബോധം, നിരീക്ഷണം, പഠനം, കൂട്ടുകൂടൽ, അക്ഷരക്കൂട്ട്, അടുക്കും ചിട്ടയും.
ക്ലാസ് 11
ഏപ്രിൽ 17-19
പഠനം എങ്ങോട്ട്, എങ്ങിനെ? കൗമാരം കരുത്തും വെല്ലുവിളികളും, കുടുംബ സാമൂഹിക ബന്ധങ്ങൾ/ ഗുണകരമാകേണ്ട സൈബർ ലോകം, കൗമാരം_വളർച്ച വികാസം, വികാരം, സാമൂഹികവൽക്കരണം / കടമകൾ, അഭിരുചി പരീക്ഷ
ക്ലാസ് 12
ഏപ്രിൽ 20-22
പഠനം എങ്ങോട്ട്, എങ്ങിനെ? കൗമാരം കരുത്തും വെല്ലുവിളികളും, കുടുംബ സാമൂഹിക ബന്ധങ്ങൾ/ ഗുണകരമാകേണ്ട സൈബർ ലോകം, കൗമാരം-വളർച്ച വികാസം വികാരം, സാമൂഹികവൽക്കരണം / കടമകൾ, അഭിരുചി പരീക്ഷ
കൂടുതൽ വിവരങ്ങൾക്ക്:
8086663008
8086663006
8086662004
8086662005
ഓൺലൈൻ രജിസ്ട്രേഷൻ
https://forms.gle/xcDGSsydharmqv5YA
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !