ദുബായിൽ സ്മാര്‍ട്ട് ഫോണ്‍ മുഖേനയുള്ള വാടക സൈക്കിള്‍ സവാരി യാഥാർത്ഥ്യമായി. എമിറേറ്റില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ദുബൈയിലെ ആദ്യത്തെ സൈക്കിള്‍ പൂള്‍ പ്രോജക്ടായ ‘കരീം ബൈക്ക് ‘ പദ്ധതി നടപ്പാകുന്നത്.ആദ്യഘട്ടത്തിൽ 78 കേന്ദ്രങ്ങളിലായി 780 സൈക്കിളുകളുടെ സേവനമാണ് ലഭിക്കുക. ആർ.ടി.എ ചെയർമാൻ മതാർ അൽ തായറാണ് വാടക സൈക്കിൾ സവാരി പദ്ധതി ഉദ്ഘാടനം ചെയ്തത്. മേഖലയിൽ തന്നെ ഇതാദ്യമായി നടപ്പാക്കുന്ന പദ്ധതി നഗരവാസികളുടെ ജീവിതം സുഖകരമാക്കുമെന്ന് മതാർ അൽ തായർ അഭിപ്രായപ്പെട്ടു. കാർ റീം ബൈക്ക് ആപ്പ് വഴി ബുക്കുചെയ്താല്‍ ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ സൈക്കിളുകള്‍ ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !