ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണയില്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ടിപി സെൻകുമാര്‍ .
ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല. ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തുടര്‍ന്ന് 993 കേസുകൾ നേരിടുന്നുണ്ട്, വി മുരളീധരന് എതിരെ എത്ര കേസുകൾ ഉണ്ടെന്നും ടിപി സെൻകുമാര്‍ ചോദിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് വി മുരളീധരൻ എത്തിയതിനെതിരെയും ടിപി സെൻകുമാര്‍ പ്രതികരണവുമായി എത്തി.
എൻഡിഎ കൺവീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളത് സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള കേസുകളാണ് ഉള്ളതെന്നാണ് ടിപി സെൻകുമാറിന്‍റെ മറുപടി. തനിക്കെതിരെ അത്തരം കേസുകളൊന്നും ഇല്ലെന്നും സെൻകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു,
സുഭാഷ് വാസുവും ടിപി സെൻകുമാറും ചേര്‍ന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും എസ്എൻഡിപിക്ക് എതിരെയും നടത്തുന്ന നീക്കങ്ങൾ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ടിപി സെൻകുമാറിന് എൻഡിഎയുമായി ഒരു ബന്ധവുമില്ല. സുഭാഷ് വാസുവും സെൻകുമാറും ചേർന്നുള്ള നീക്കങ്ങൾ ബിജെപിയുടെ അറിവോടെയല്ലെന്നുമുള്ള വി മുരളീധരന്‍റെ വിശദീകരണത്തിനാണ് ടിപി സെൻകുമാറിന്‍റെ മറുപടി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !