കാമം മൂത്തു കുഞ്ഞുങ്ങളെ കൊല്ലാന്‍ നില്‍ക്കുന്ന 'ദിവ്യ പ്രണയിതാക്കള്‍' ഒന്നറിയണം; യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

0

കേരളം കേട്ടത്. കാമുകനൊപ്പം ജീവിക്കാന്‍ പെറ്റമ്മ തന്നെ കുഞ്ഞിനെ തലതകര്‍ത്തു കൊന്ന് കടലില്‍ തള്ളി. സംഭവത്തില്‍ അമ്മ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരണ്യ ഇപ്പോള്‍ റിമാന്‍ഡിലാണെന്നാണ് വിവരം.

കുഞ്ഞിന്റെ കൊലപാതകത്തില്‍ ശരണ്യയെ പോലുള്ള എല്ലാ അമ്മമാര്‍ക്കുമെതിരെ യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഡോ. അനൂജ ജോസഫാണ് തന്റെ പ്രതിഷേധം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ.. ..

അടങ്ങാത്ത കാമാര്‍ത്തിക്കു മുന്നില്‍ അമ്മയെന്ന പദം നിശ്ചലമായതോര്‍ത്തു വേദനയല്ല മറിച്ചു നിസ്സംഗത മാത്രം.
കേവലം അമ്മമാര്‍, ഒരു തുള്ളി ബീജത്തിനൊടുവില്‍ സംഭവിച്ച അബദ്ധം അതത്രെ ഉദരത്തില്‍ പിറവിയെടുത്ത കുഞ്ഞെന്ന വികാരം.
പെറ്റവയറു മറന്ന്‌ ആ കുഞ്ഞിനെ വലിച്ചെറിയാന്‍ തോന്നിയ ആ മനസ്സിനെ എന്തിനോട് ഉപമിക്കണമെന്നറിയില്ല. മൃഗങ്ങള്‍ പോലും ഇത്രയും ക്രൂരത കാണിക്കില്ല.

കണ്ണൂരിലെ ശരണ്യയെന്ന യുവതി കുഞ്ഞിനെ വലിച്ചെറിയുമ്ബോള്‍ മനസ്സു കൊണ്ട് അമ്മയെന്ന വികാരം അവളില്‍ മരിച്ചുവെന്നു വേണം കരുതാന്‍. കാരണം ഒരമ്മക്കും തന്റെ കുഞ്ഞിനെ നിര്‍ദാക്ഷണ്യം കൊലപ്പെടുത്താന്‍ കഴിയില്ലെന്ന വിശ്വാസം. ഇത്തരത്തിലുള്ള ക്രൂരത ആവര്‍ത്തിക്കപ്പെടുന്നു, അതില്‍ ഏറെ വിചിത്രത സാക്ഷരതയില്‍ മുന്നോട്ടു നില്‍ക്കുന്ന കേരളത്തില്‍ അനുദിനം കുറ്റകൃത്യങ്ങള്‍ പെരുകുന്നു.

പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മനോനിലവാരം കുറഞ്ഞു വരുന്നു.മൂല്യങ്ങളൊക്കെ വല്ല കോണിലും വിശ്രമിക്കുവായിരിക്കും ഇന്ന്. സ്വാര്‍ത്ഥത വരുത്തുന്ന വിനകള്‍ നാളെ എന്തെന്നോര്‍ക്കാതെ ഇന്നിന്റെ പുറകെ പായുന്ന തലമുറ.

മക്കളെ പൊന്നെന്നും പൊട്ടെന്നും താലോലിക്കുന്ന മാതാപിതാക്കള്‍ ഇന്നും നിലനില്‍ക്കെ അപ്പനും അമ്മയും കേവലം ഭ്രമം മാത്രമെന്ന് പറയാനും കഴിയുന്നില്ല. കാമം മൂത്തു കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും അല്ലേല്‍ ഭാര്യെനേയും കൊല്ലാന്‍ നില്‍ക്കുന്ന (ദിവ്യ ) പ്രണയിതാക്കള്‍ ഒന്നറിയണം നിങ്ങള്‍ക്ക് ഭ്രാന്തിളകുമ്ബോള്‍ കൂടെ നില്ക്കുന്ന പാവം പിടിച്ച ആത്മാക്കളെ വെറുതെ വിടുക, അവര്‍ക്കു ജീവിക്കാനുള്ള അവകാശം നിഷേധിക്കാണ്ടിരിക്കുക.

ഒന്നാലോചിച്ചാല് വിധി ആ പിഞ്ചു കുഞ്ഞിനോട് ക്രൂരന്‍ ആയെങ്കിലും അമ്മയെന്നെ വിളിക്കു യോഗ്യതയില്ലാത്ത ഇവളുടെയൊന്നും കൂടെ ജീവിക്കാന്‍ നില്‍ക്കാണ്ട്,,,,, കേവലം ജല്പനങ്ങള്‍ മാത്രം, ജീവന് പകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല ഇനിയും പിറക്കാത്ത കുഞ്ഞുങ്ങളെ നിങ്ങളെത്ര ഭാഗ്യം ചെയ്തവര്‍.

Dr. Anuja Joseph
Assistant Professor
Trivandrum.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !