തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസിൽ മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ വസതിയിൽ റെയ്ഡ്. പരാതിയിൽ നേരത്തേ ശിവകുമാർ അടക്കം നാലു പേർക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ശിവകുമാറുമായി അടുപ്പമുള്ള എം.രാജേന്ദ്രൻ, ഷൈജുഹരൻ, അഡ്വ. എൻ.ഹരികുമാർ എന്നിവർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമ പ്രകാരമാണു കേസ്. വിജിലൻസ് സ്പെഷൽ സെൽ എസ്പി അജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. എംപി, എംഎൽഎ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്തു ശിവകുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിനു ലഭിച്ച പരാതി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !