പൗരത്വ നിയമഭേദഗതി പിന്‍വലിച്ച് നരേന്ദ്രമോദിയും അമിത് ഷായും മാപ്പ് പറയുംവരെ പോരാട്ടം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൗരത്വ നിയമത്തിനെതിരായ എസ് ഡി പി ഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ജനങ്ങള്‍ ആഗ്രഹിക്കുന്നതേ രാജ്യത്ത് നടക്കു. ഒരു പൗരനെ പോലും തടവറയിലേക്ക് അയക്കാന്‍ അനുവദിക്കില്ല. ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ അത് നമ്മള്‍ തിരുത്തണം. ബ്രിട്ടീഷുകാരന്റെ പാദസേവ ചെയ്തവരാണ് നമ്മളോട് പരൗത്വം ചോദിക്കുന്നതെന്നും ആസാദ് പറഞ്ഞു
ജനങ്ങള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭരണഘടനയും കോടതിയും നമുക്ക് നല്‍കിയ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സംയമനം പാലിച്ച് സമരരംഗത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകാമെന്നും ആസാദ് പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !