തൃശ്ശൂർ കൊറ്റമ്പത്തൂരിൽ കാട്ടു തീ തടയാൻ ശ്രമിക്കവെ മൂന്ന് വാച്ചർമാർ മരിച്ചു. വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബർ വാച്ചറുമായ കെ വി ദിവാകരൻ, താത്കാലിക ഫയർ വാച്ചർ കുമാരനെല്ലൂർ സ്വദേശി എം കെ വേലായുധൻ, താത്കാലിക ഫയർ വാച്ചർ കുമാരനെല്ലൂർ സ്വദേശി വി എ ശങ്കരൻ എന്നിവരാണ് മരിച്ചത്.
ദിവാകരനും വേലായുധനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശങ്കരൻ ഞായറാഴ്ച രാത്രി വൈകി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി ആർ രഞ്ജിത്ത് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മേഖലയിൽ അക്കേഷ്യ മരങ്ങൾക്കാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പതിനാലംഗ ഉദ്യോഗസ്ഥരാണ് കാട്ടുതീ അണക്കുന്നതിനായി എത്തിയത്. പതിനഞ്ചോളം നാട്ടുകാരും ഇവർക്കൊപ്പമുണ്ടായിരുന്നു. നാല് മണിയോടെ തീ നിയന്ത്രണവിധേയമായതിനെ തുടർന്ന് നാട്ടുകാർ തിരികെ പോരുകയായിരുന്നു
എന്നാൽ ശക്തമായ കാറ്റിൽപ്പെട്ട് തീ പെട്ടെന്ന് പടർന്നു കയറുകയും അടിക്കാട് അടക്കം കത്തി പ്രദേശത്ത് പുക നിറയുകയുമായിരുന്നു. കുറേപ്പേർ ഓടി രക്ഷപ്പെട്ടു. ദിവാകരൻ, വേലായുധരൻ, ശങ്കരൻ, രഞ്ജിത്ത് എന്നിവർ ഓടിക്കയറിയത് തീച്ചുഴിയിലേക്കായിരുന്നു. ഇതിനിടെ രഞ്ജിത്ത് ഇതിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !