ബോട്ടിൽ നിന്നും കടലിൽ അബദ്ധത്തിൽ വീണ മത്സ്യത്തൊഴിലാളി കര പിടിക്കാനായി നീന്തിയത് 17 മണിക്കൂർ നേരം. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി സാമുവലാണ് മരണ മുനമ്പിൽ നിന്നും ജീവിതത്തിലേക്ക് തിരികെ നീന്തിക്കയറിയത്.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് നീണ്ടകരയിൽ നിന്നും സാമുവൽ അടക്കം പത്ത് തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ കായംകുളത്ത് വെച്ചാണ് ബോട്ടിൽ നിന്നും കാലു തെന്നി കടലിലേക്ക് വീണത്. ബോട്ട് ഓട്ടത്തിലായതിനാൽ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടുമില്ല
ഒരു മണിക്കൂറോളം നേരം സാമുവൽ വീണിടത്ത് തന്നെ നീന്തിക്കിടന്നു. രേം വെളുത്തതോടെ കര ലക്ഷ്യമാക്കി നീന്തിത്തുടങ്ങി. പകൽ മുഴുവനും മനസാന്നിധ്യം കൈവിടാതെ നീന്തിക്കൊണ്ടിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും സാമുവൽ ധൈര്യം കൈവിട്ടില്ല. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് യേശു ആരാധ്യൻ എന്ന ബോട്ടുകാരുടെ ശ്രദ്ധയിൽ സാമുവൽ പെടുന്നത്. അവർ എറിഞ്ഞു കൊടുത്ത കയറിൽ പിടിച്ച് സാമുവൽ ബോട്ടിൽ കയറുകയായിരുന്നു. രാത്രി ഒരു മണിയോടെ സാമുവൽ നീണ്ടകരയിൽ എത്തി. പ്രാഥമിക ശുശ്രൂഷകൾക്കായി സാമുവലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !