കേരളത്തിലെ രണ്ടാമത്തെ കൊറോണ ബാധ നിഗമനം മാത്രം; അന്തിമ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രി

0

കേരളത്തിലെ രണ്ടാമത്തെ കൊറോണ ബാധ സംശയിക്കുന്ന വിദ്യാർഥിയും വുഹാനിൽ നിന്നെത്തിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴ സ്വദേശിയായ വിദ്യാർഥി നിലവിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. കൊറോണ ബാധയെന്നത് നിഗമനം മാത്രമാണ്.

പരിശോധനാഫലം പോസീറ്റീവ് ആകാനുള്ള സാധ്യത മാത്രമാണ് ഇപ്പോഴുള്ളത്. അന്തിമ പരിശോധനഫലം ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകു. പ്രാഥമിക പരിശോധനയിലാണ് കേസ് പോസിറ്റീവ് ആണെന്ന നിഗമനത്തിലെത്തിയത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള അന്തിമ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

രോഗമുള്ളവരോ, രോഗസാധ്യതയുള്ളവരോ ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നടപടിയുമായി പൂർണമായി സഹകരിക്കണം. അതിലാരും വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകുന്നത്. അത് മനസ്സിലാക്കി പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !