ഷഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു

0

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ഷഹീൻബാഗിൽ സമരം നടത്തുന്നവരുമായി ചർച്ച നടത്താനായി മധ്യസ്ഥ സംഘത്തെ സുപ്രീം കോടതി നിയോഗിച്ചു. സമരം നിലവിലെ സ്ഥലത്ത് നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തുക.

മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവരെയാണ് മധ്യസ്ഥ സംഘമായി നിയോഗിച്ചത്. ഇവർക്ക് സഹായം നൽകുന്നതിനായി മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ വജ്ഹത് ഹബീബുല്ലയെയും നിയോഗിച്ചു.

രണ്ട് മാസമായി ഷഹീൻബാഗിൽ തുടരുന്ന സമരം മറ്റൊരിടത്തേക്ക് മാറ്റാൻ പ്രേരിപ്പിക്കുകയാണ് സംഘത്തിന്റെ പ്രധാന ചുമതല. ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണ്. എന്നാൽ റോഡ് തടഞ്ഞ് സമരം നടത്തുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എല്ലാവരും റോഡുകൾ തടസ്സപ്പെടുത്തിയാൽ ആളുകൾ എവിടെ പോകുമെന്നത് മാത്രമാണ് ആശങ്കയെന്നും കോടതി പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !