ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം

0

അടിമാലി: മുന്നാര്‍ പോതമേട്ടില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു. രണ്ടു പേരുടെ നില അതീവ ഗുരുതരം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടം നടന്ന മണിക്കൂറിനുശേഷമാണ് ആളുകള്‍ അറിഞ്ഞ് ഇവരെ ആശുപത്രി എത്തിക്കാന്‍ ആയത്. കല്ലാര്‍ ടണലിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധന്‍ (60) എന്നിവര്‍ സംഭവസ്ഥലത്ത് വച്ചതന്നെ മരണപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്ബാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകള്‍ കൊക്കയിലേക്ക് ഹെഡ്ലൈറ്റ് വെട്ടം കണ്ടു മൂന്നാര്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴണ് വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത് വിവരം അറിഞ്ഞത്. പോലീസും ആളുകളും സംഭവം സ്ഥലത്തെത്തിയെങ്കിലും വളരെ ദുര്‍ബലമായ പ്രദേശമായതിനാല്‍ ആശുപത്രി എത്തിക്കുന്നതിന് കാലതാമസമുണ്ടായായി. രണ്ടു പേരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !