കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഷെയര്‍ ടാക്‌സിയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കാന്‍ ശ്രമം. ദക്ഷിണ കന്നഡ സ്വദേശിയായ അബ്ദുള്‍ നാസര്‍ ഷംസാദാണ് ആക്രമണത്തിന് ഇരയായത്. ബൈക്കിലും ജീപ്പിലുമായെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. കാര്‍ തടഞ്ഞ് നിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് അവശനാക്കിയ ഷംസാദിന്റെ പക്കല്‍ നിന്നും പണവും രേഖകളും ക്യാമറയും സംഘം കവര്‍ന്നു. തുടര്‍ന്ന് ആളുമാറിയെന്ന് മനസിലായതോടെ ഷംസാദിനെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടു. വന്‍ സ്വര്‍ണ കവര്‍ച്ച പദ്ധതിയിട്ടാണ് സംഘം ഷംസാദിനെ തട്ടിക്കൊണ്ടുപോയത്. യാത്രയിലുടനീളം ഷംസാദിനെ ഇവര്‍ മര്‍ദിക്കുന്നുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കൊണ്ടുവരുന്നവരെ കവര്‍ച്ച ചെയ്യുന്നവരാണ് ആക്രമണത്തിന് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !