അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. സ്റ്റേഡിയത്തില്‍ വെച്ച് ട്രംപും നരേന്ദ്ര മോദിയും ജനങ്ങളെ അഭിസംബോധന ചെയ്യും.
ഗുജറാത്തിലെ അഹമ്മദാബാദ് മൊട്ടേരയിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ 11 ലക്ഷത്തിലേറെ പേരെ ഉള്‍കൊള്ളാനാകും. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള എം.സി.ജിക്കാണ്. 10 ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റിയാണ് എം.സി.ജിക്കുള്ളത്. 1982ല്‍ ഉദ്ഘാടനം ചെയ്ത ഈ സ്റ്റേഡിയത്തില്‍ ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളും 24 ഏകദിനത്സരങ്ങളും നടന്നിട്ടുണ്ട്.
700കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം നവീകരിച്ചത്. ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്സുകള്‍, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്സീസ് സൗകര്യം, ആധുനിക മീഡിയ ബോക്സ്, 3000കാറുകള്‍ക്കും 10000ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിങ്, നീന്തല്‍കുളങ്ങള്‍, ജിംനേഷ്യം, രണ്ട് ചെറു സ്റ്റേഡിയങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !