ഞങ്ങളാരും ഇവിടെ പട്ടിണി കിടക്കുന്നവരല്ല, ലോകകേരള സഭ വിവാദം പ്രവാസികളോടുള്ള അവഹേളനമാണെന്ന് എം.എ യുസഫലി

0


ദുബായ്: ലോകകേരള സഭ സമ്മേളനത്തിന്റെ ഭഷണ ചെലവ് സംബന്ധിച്ചുള്ള വിവാദം പ്രവാസികളോടുള്ള അവഹേളനമാണെന്ന് നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ലുലൂ ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി പറഞ്ഞു. ഞങ്ങളാരും ഇവിടെ പട്ടിണി കിടക്കുന്നവരല്ല, ഭക്ഷണം കഴിക്കാത്തവരുമല്ല. പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് ലോകകേരള സഭയില്‍ നടന്നത്. പ്രവാസികള്‍ ഇവിടെ അദ്ധ്വാനിച്ച്‌ അയക്കുന്ന പണമാണ് കേരള സമ്ബദ്‌വ്യവസ്ഥയുടെ നട്ടെല്ല്. കേരളത്തിലെ ഒരോ വീടിനും പ്രവാസി ബന്ധമുണ്ട്. കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ അനാവശ്യമായ വിവാദം എല്ലാ പ്രവാസികളോടുള്ള അവഹേളനമാണെന്ന് യൂസഫലി പറഞ്ഞു.

ലോക കേരള സഭയുടെ പേരിലും സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയെന്ന വാര്‍ത്തയോടാണ് യൂസഫലിയുടെ പ്രതികരണം. ഒരാളുടെ ഉച്ചഭക്ഷണത്തിന് 1900 രൂപയാണ് കോവളത്തെ റാവിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഈടാക്കിയത്. രാത്രി ഭക്ഷണത്തിന് 1700 രൂപ. പ്രഭാത ഭക്ഷണത്തിന് ഒരാള്‍ക്ക് 550 രൂപ. 700 പേര്‍ക്ക് രണ്ടര ദിവസത്തെ ആകെ ഭക്ഷണ ചെലവ് 59 ലക്ഷത്തിന് മുകളിലാണ്‌.


സംഭവം വിവാദമായതിനെ തുടര്‍ന്ന് സഭയില്‍ പങ്കെടുത്ത ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയായ സോഹന്‍ റോയ് താന്‍ വരുത്തിവച്ച തുക തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു. ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാമ്ബത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്നേഹപൂര്‍വ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്ബനികള്‍ കേരളത്തിലുണ്ട്"-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !