പെട്രോള്‍ പമ്ബുകളിലെ ടോയ്‌ലറ്റ് സംവിധാനം പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാകലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്ബുകളില്‍ നടത്തിയ പരിശോധനയില്‍ പല പൊട്രോള്‍ പമ്ബുകളിലും ടോയ്‌ലറ്റ് അടച്ചിട്ട നിലയിലും വൃത്തിഹീനമായ നിലയിലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും പെട്രോള്‍ പമ്ബ് ലൈസന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ് ലൈന്‍സ് പ്രകാരം ഔട്ട്‌ലൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അതത് ഓയില്‍ കമ്ബനികള്‍ക്ക് ജില്ലാകലക്ടര്‍ മുഖേന ശുപാര്‍ശ നല്‍കും. എല്ലാ പെട്രോള്‍ പമ്ബുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പെട്രോള്‍ പമ്ബുകളില്‍ പരിശോധന തുടരും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !