സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവന് 280 രൂപകൂടി 30,680 രൂപയായി. 3835 രൂപയാണ് ഗ്രാമിന്റെ വില.
ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയില്‍നിന്ന് 760 രൂപയാണ് വര്‍ധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്ന സ്വര്‍ണവിലയാണ് ഒന്നരമാസംകൊണ്ട് 1,680 രൂപവര്‍ധിച്ചത്.
അതേസമയം, ദേശീയ വിപണിയില്‍ ഇന്നലെ വില ഉയര്‍ന്നെങ്കിലും ബുധനാഴ്ച വിലയില്‍ കുത്തനെ ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാമിന് 41,375 രൂപയാണ് വില.
കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായിതന്നെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയുടെ കാരണം. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സിന് 1,601.77 ഡോളര്‍നിവലാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !