സൗദിയിൽ അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുതുബ കൊറോണയെകുറിച്ച്

0

ജിദ്ദ: വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച് നിർവഹിക്കുന്ന പ്രസംഗം (ഖുതുബ) കൊറോണ അടക്കമുള്ള പകർച്ചവ്യാധികൾ ചെറുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള ഇസ്‌ലാമിക നിർദേശങ്ങൾ വിശദീകരിക്കുന്നതിന് നീക്കിവെക്കണമെന്ന് രാജ്യത്തെ മുഴുവൻ ജുമാ മസ്ജിദുകളിലെയും ഖത്തീബുമാരോട് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു. 

കൊറോണ വ്യാപനം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതിനെ കുറിച്ച് വിശ്വാസികളെ ഖുതുബയിൽ ബോധവൽക്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമൂഹത്തെ ബോധവൽക്കരിക്കുന്നതിൽ ജുമുഅ ഖുതുബകൾക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് കൊറോണ അടക്കമുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്ന കാര്യത്തിലുള്ള ഇസ്‌ലാമിക മാർഗനിർദേശങ്ങളെ കുറിച്ച് ജുമുഅ ഖുതുബയിൽ വിശ്വാസികൾക്ക് വിശദീകരിച്ചു നൽകാൻ ഇസ്‌ലാമികകാര്യ മന്ത്രി ആവശ്യപ്പെട്ടത്. 

സൗദിയിൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !