സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 760 രൂപ ഉയര്‍ന്നു. 32,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാം വിലയിലുണ്ടായത് 95 രൂപയുടെ വര്‍ധന.
ശനിയാഴ്ച പവന്‍ വിലയില്‍ 600 രൂപയുടെ ഇടിവുണ്ടായിരുന്നു. ഞായറാഴ്ച മാറ്റമിലാതെ തുടര്‍ന്ന വില പിന്നീട് കുതിച്ചുകയറുന്നതാണ് കണ്ടത്. തിങ്കളാഴ്ച 80 രൂപ ഉയര്‍ന്ന വില ചൊവ്വാഴ്ച 120 രൂപ വര്‍ധിച്ചു.
കഴിഞ്ഞ മാസം അവസാനവും സ്വര്‍ണ വില 32,000ല്‍ എത്തിയിരുന്നു. പിന്നീട് താഴേക്കിറങ്ങുകയായിരുന്നു.
ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !