കൊറോണ വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനു പുറമെ തീര്‍ഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
അണുവിമുക്തമാക്കുന്നതിന് അന്തരീക്ഷത്തിലും നിലത്തും കാര്‍പറ്റുകളിലും യന്ത്രങ്ങള്‍ ഉപയോഗിച്ച് സ്റ്റെറിലൈസര്‍ തളിക്കുന്നുണ്ട്. പ്രവേശന കവാടങ്ങളിലും എല്ലാ നമസ്‌കാര ഹാളുകളിലും കൈകളില്‍ പുരട്ടുന്നതിന് സ്റ്റെറിലൈസര്‍ ലഭ്യമാക്കി. കൂടുതല്‍ തവണ കാര്‍പറ്റുകള്‍ മാറ്റുന്നതിനും കാര്‍പറ്റുകള്‍ കഴുകുമ്പോള്‍ അണുനശീകരണി ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന കാര്‍പറ്റുകള്‍ കഴുകുന്നത് ആറായി ഉയര്‍ത്തിയതായി സാങ്കേതിക, സേവന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ബിന്‍ മുസ്ലി അല്‍ ജാബ്രി പറഞ്ഞു.ആവശ്യമുള്ളപ്പോള്‍ അടിയന്തര വാഷറുകള്‍ നല്‍കുക, സംസം ജല വിതരണം അണുവിമുക്തമാക്കുക, ഉപയോഗിച്ച പാത്രങ്ങളും കപ്പുകളും വേഗത്തില്‍ മാറ്റുക തുടങ്ങിയ നടപടികളും സ്വീകരിക്കുന്നു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉംറ വിസയും പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. മീദന സന്ദര്‍ശിക്കുന്നതിനും വിസ അനുവദിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !