നിര്‍ഭയ കേസ്: വധശിക്ഷയ്ക്ക് ഇനി ഒരു ദിനം മാത്രം; പ്രതികളുടെ ഹര്‍ജികള്‍ കോടതിയില്‍

0

നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ചേംബറിൽ ഹർജി പരി​ഗണിക്കുക.

തിരുത്തൽ ഹർജി തള്ളിയാൽ ഇന്നുതന്നെ പവൻ ​ഗുപ്ത ദയാഹർജി നൽകാനും സാധ്യതയുണ്ട്. ദയാഹർജി പരി​ഗണിക്കുന്ന ഘട്ടത്തിൽ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും.

കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതാണ്. എന്നാൽ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും നൽകിയ ഹർജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയിൽ നൽകിയ ഹർജിയും ദയാഹർജിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !