സിഫ്: സ്പോർട്ടിങ് ഐ ടി സോക്കർ ചാമ്പ്യൻമാർ- എ ഡിവിഷനിൽ സബീൻ എഫ് സിയും ബി ഡിവിഷനിൽ യാസ് ക്ലബും ഫൈനലിൽ

0

ജിദ്ദ: സിഫ് ഈസ്റ്റീ ചാമ്പ്യൻസ് ലീഗ് സി ഡിവിഷനിൽ  നവാഗതരായ എച് പി കംപ്യൂടക്ക്   ഐ ടി സോക്കർ ആദ്യ വര്ഷം തന്നെ ജേതാക്കളായി. ഫൈനലിൽ റിഹാബ് എഫ്.സി യാമ്പുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. ഷംഷാദ് താരി (2), മുഹമ്മദ് ആഷിക്ക് അലി എന്നിവർ ഐ ടി സോക്കറിന് വേണ്ടിയും ശമീൽ യാമ്പു വിനു വേണ്ടിയും ഗോളുകൾ നേടി. ഷംഷാദ് ആണ് മാൻ ഓഫ് ദി മാച്ച്.

ഡി ഡിവിഷനിൽ തുടർച്ചയായ നാലാം വർഷവും വിജയികളായ സ്പോർട്ടിങ് യുണൈറ്റഡ് ജൂനിയർ ഫുട്ബോളിലെ തങ്ങളുടെ അധീശത്വം വീണ്ടും തെളിയിച്ചു. വാശിയേറിയ മത്സരത്തിൽ ജിദ്ദ സ്പോർട്സ് ക്ലബ് ജൂനിയറിനെയാണ് അവർ  തോല്പിച്ചത്. 1 -1 നു സമനിലയിൽ പിരിഞ്ഞ ശേഷം ഷൂട്ട് ഔട്ടിലാണ് വിജയികളെ തീരുമാനിച്ചത്. അഹമ്മദ് അബ്ദുൽ മജീദ് സ്പോർട്ടിങ്ങിനു വേണ്ടിയും ശുഐബ് ജെ എസ സി ക്കു വേണ്ടിയും സ്കോർ ചെയ്തു. മത്സരത്തിൽ ഗോളെന്നുറച്ച നിർണയകമായ നിരവധി ഷോട്ടുകൾ മനോഹരമായി രക്ഷപ്പെടുത്തുകയും, ടൈ ബ്രേക്കറിൽ ഒരു പെനാൽറ്റി കിക്ക്‌ രക്ഷപ്പെടുത്തുകയും ചെയ്ത സ്പോർട്ടിങ് ഗോൾ കീപ്പർ  മുഹമ്മദ് ഹസീൽ ആണ് കളിയിലെ മികച്ച താരം.

ബി ഡിവിഷൻ സെമി ഫൈനലിൽ പെനാൽറ്റിയിലൂടെ ബിൻഷാദ് നേടിയ ഏക  ഗോളിന്  സ്വാൻ എഫ് സി യാസ് ക്ലബ്,  റോസ് ബിരിയാണി റൈസ് ജിദ്ദ എഫ് സി യെ തോൽപ്പിച്ച് ഫൈനലിൽ കടന്നു.  ടൂര്ണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച ജിദ്ദ എഫ് സിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സെമി ഫൈനലിൽ യാസ് ക്ലബ് കാഴ്ചവെച്ചത്. യാസ് ക്ലബിലെ ജോബി ജോസ് ആന്റണിയാണ് കളിയിലെ കേമൻ.

രണ്ടു ഗോൾകീപ്പർമാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും സ്‌ട്രൈക്കർമാരുടെ മിന്നൽ വേഗവും ആവേശകരമാക്കിയ രണ്ടാം സെമിയിൽ നിലവിലെ റണ്ണർ അപ്പ് ആയ ഷറഫിയ ട്രേഡിങ്ങ് സാബിൻ എഫ് സി മുൻ ജേതാക്കളായ നകാ ഐസ് റിയൽ കേരളയെ  മറികടന്നു ഫൈനലിൽ കടന്നു.  അധികസമയത്തേക്ക്  കടക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സന്തോഷ് ട്രോഫി താരം അഫ്‌സൽമുത്തുവാണു സാബിൻ എഫ് സിയുടെ ഏക ഗോൾ നേടിയത്. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കേ,  ഉറച്ച മൂന്ന് ഗോൾ അവസരങ്ങൾ റിയൽ കേരള  പാഴാക്കിയപ്പോൾ കിട്ടിയ മികച്ച അവസരം സാബിൻ എഫ് സി ഗോളാക്കി മാറ്റുകയായിരുന്നു.  കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ റിയൽ കേരളയുടെ സ്റ്റേറ്റ് താരം ജിജോ ജോസഫിനും  സാബിന്റെ ജിതിൻ ഗോപാലകൃഷ്ണനും ഇന്ന് കളിക്കാനായില്ല.

മത്സരത്തിന്റെ 21 ആം മിനുട്ടിൽ  സബീൻ എഫ് സി ക്കു അനുകൂലമായി ലഭിച്ച  പെനാൽറ്റി എടുത്ത സക്കീറിന്റെ  ഷോട്ട് കീപ്പർ ജുനൈസ് മനോഹരമായി തട്ടിയകറ്റി.  ഡിഫൻസിൽ റിയൽ കേരളയുടെ റഫീഖ് അലി, ഷനൂദിനും ജംഷിക്കുമൊപ്പം ഉറച്ചു നിന്നപ്പോൾ ഒന്നാം പകുതിയിൽ ഗോളുകൾ അകന്നു നിന്നു .പിടിച്ചു കെട്ടാനാവാത്ത അസാമാന്യ വേഗതയോടെ നിരന്തരം കടന്നു കയറിയ റിയൽ കേരള വിങ്ങർ 66 ആം നമ്പർ താരം നൗഫൽ  സാബിൻ പ്രതിരോധത്തെ കീറി മുറിച്ചു. നൗഫൽ നൽകിയ പല അവസരങ്ങളും സ്‌ട്രൈക്കർ നിഷാദ് കൊളക്കാടന് ഉപയോഗപ്പെടുത്താനായില്ല. ഇനാസും റമീസും സമീറുമടങ്ങിയ റിയൽ മധ്യനിര മികച്ച പരസ്പരധാരണയോടെ കളിച്ചു.

സാബിൻ എഫ് സി ബാറിന് കീഴിൽ ശറഫുദ്ധീൻ  പതിവ് ഫോമിൽ തിളങ്ങിയപ്പോൾ എതിർ ഭാഗത്തു ചെന്നൈ റിസർവ് ബാങ്ക് കീപ്പർ മൊഹമ്മദ് ജുനൈസും കിടിലൻ  പ്രകടനമാണ്  കാഴ്ചവെച്ചത്.  സാബിൻ  പ്രതിരോധത്തിൽ ഷിബിലും സൽമാനും അമീനുമടങ്ങിയ ഡിഫൻസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.  രണ്ടാം പകുതിയിൽ സാബിന്റെ അപകടകാരിയായ  ഫോർവേഡ്  അഫ്‌സൽ മുത്തുവിന്റെ നല്ല ഒരു ശ്രമം കീപ്പർ ജുനൈസ് രക്ഷപ്പെടുത്തി.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മധ്യനിരയിൽ നിന്ന് ലഭിച്ച ത്രൂ പാസ്  പിടിച്ചെടുത്തു മുന്നേറിയ അഫ്‌സൽ മുത്തു  റിയൽ പ്രതിരോധത്തെയും കീപ്പറെയും വിദഗ്ദ്ധമായി വെട്ടിച്ചു  ഗോളാക്കി മാറ്റി,   സാബിൻ എഫ് സിയുടെ ഫൈനൽ പ്രവേശം ഉറപ്പിച്ചു. ബാറിന് കീഴിൽ അസാമാന്യ മികവ് കാണിച്ച സബീൻ എഫ് സി യുടെ വിജയശില്പി കീപ്പർ ഷറഫുദ്ധീനാണ് മാൻ ഓഫ് ദ മാച്ച്.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !