ഗള്‍ഫിലും പിടിമുറുക്കി കൊറോണ,​ പ്രവാസി മലയാളികള്‍ ആശങ്കയില്‍

0


റിയാദ് : എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്19 (കൊറോണ വൈറസ് ) ബാധ സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായി. ഒടുവില്‍ സൗദി അറേബ്യയിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നും ബഹ്‌റൈന്‍ വഴിയെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടത്. സൗദിയില്‍ മടങ്ങിയെത്തിയിട്ടും ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ലെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധയേറ്റയാളെ മാറ്റിപ്പാര്‍പ്പിച്ചതായും മതിയായ ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വൈറസ് പടരുന്നതിനാല്‍ മലയാളികളടക്കം പേടിച്ച്‌ കഴിയുന്ന അവസ്ഥയാണ്. പലരും നാട്ടില്‍ തിരിച്ചുപോയാലോ എന്ന് ചിന്തിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉടനെ മടങ്ങാനാവാത്ത സ്ഥിതിയാണ്. യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ തന്നെ കോവിഡ്19 കണ്ടെത്തിയിരുന്നു. എല്ലാ രാജ്യങ്ങളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ സൗദിയിലും വൈറസ്ബാധ സ്ഥിരീകരിച്ചത്.

290 കേസുകള്‍ പരിഗണിച്ചതില്‍ ഒരാള്‍ക്കുപോലും വൈറസ് ബാധയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രി അറിയിച്ചത്. അത് തെറ്റാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അത്കൊണ്ട് തന്നെ കൂടുതല്‍ പേരിലേക്ക് രോഗം പടരുമോ എന്ന ആശങ്കയാണ്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് 17 വിവിധ അതോറിട്ടികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചു.



ചൈനയില്‍ മരണം 2946

ചൈനയില്‍ രോഗബാധയെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 2,946 ആയി. പുതുതായി 31 പേര്‍ കൂടി മരിക്കുകയും 125 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 80,302 പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് രാജ്യത്തെ ഹെല്‍ത്ത് കമ്മിറ്റി അറിയിച്ചു. ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ രോഗം പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെക്സിക്കോ, ബലാറസ്, ലിത്വേനിയ, ന്യൂസിലന്‍ഡ്, നൈജീരിയ, അസര്‍ബൈജാന്‍, ഐസിലന്‍ഡ്, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് 8,700 പുതിയ കേസുകളും 120 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊറിയയില്‍ മരണം 26

ദക്ഷിണ കൊറിയയില്‍ 4,335 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 26 പേര്‍ മരിച്ചു. ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും മരിച്ചു. കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് എത്തിയതിനെത്തുടര്‍ന്നു യൂറോപ്യന്‍ യൂണിയന്‍ തീവ്ര മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.

ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളിലായി 90,294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം മരണം 3,000 കവിഞ്ഞു.

അമേരിക്കയില്‍ മരണം 6

അമേരിക്കയില്‍ 6 പേര്‍ മരിച്ചു. 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച നാലുപേര്‍കൂടി മരിച്ചതോടെയാണ് അമേരിക്കയില്‍ കോവിഡ് 19 മരണസംഖ്യ ആറായി ഉയര്‍ന്നത്. ആറ് മരണവും വാഷിംഗ്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കാലഫോര്‍ണിയയില്‍ മാത്രം 20 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിരോധനടപടികള്‍ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്സികോ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് അറിയിച്ചു. വാഷിംഗ്ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിമാനങ്ങള്‍ റദ്ദാക്കി

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറാനുമായുള്ള അതിര്‍ത്തി അയല്‍ രാജ്യങ്ങള്‍ അടച്ചു. യാത്ര നിരോധനവുണ്ട്. വിദേശ യാത്ര നടത്തരുതെന്ന് റഷ്യ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുര്‍ക്കി ഇറാക്കിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി.

മലയാളി മത്സ്യതൊഴിലാളികള്‍ക്ക് വൈറസ് ബാധയില്ല

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയന്ത്രണത്തെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മലയാളി മത്സ്യതൊഴിലാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.


ഇവരെ പരിശോധിക്കുന്നതിനായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചിരുന്നു. ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെങ്കില്‍ ഇവരെ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കോണ്‍സുലേറ്റ് ഇന്ന് ഇവരെ നേരിട്ട് കാണുമെന്നും അധികൃതര്‍ അറിയിച്ചു. ഇറാനിലെ അസലൂരില്‍ 17 മലയാളികള്‍ അടക്കം 23 ഇന്ത്യക്കാരാണ് കുടുങ്ങിയത്. കൂടുതല്‍ മത്സ്യത്തൊഴിലാളികളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !