പ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

0

മാനന്തവാടി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവ് ആത്‌മഹത്യ ചെയ്തു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

കഴിഞ്ഞ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ചിരുന്ന വീട് തകർന്നത്. പുറംപോക്കിലായിരുന്നു സനിലിന്റെ വീട്. അതിനാൽത്തന്നെ ഇയാളുടെ കൈവശം രേഖകളൊന്നുമുണ്ടായിരുന്നില്ല. ലൈഫ് പദ്ധതി പോലുള്ളവ നടപ്പിലാക്കി തുടങ്ങിയപ്പോൾ കൃത്യമായ രേഖകൾ കൈവശമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വീട് കിട്ടിയത്.രണ്ടാം ഘട്ടത്തിൽ വീടും സ്ഥലവും നൽകാനുള്ളവരുടെ പട്ടികയിൽ സനിലിന്റെ പേര് ഉണ്ടായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അതേസമയം, അടിയന്തര ധനസഹായം ലഭിക്കാത്തതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ അരോപിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !