കൊറോണ ഭീതി; പ്രവാസികളുടെ നെഞ്ചിടിപ്പ് കൂടുന്നു; യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ തുടരുന്നു

0

ഗള്‍ഫില്‍ ജോലി ചെയ്യുന്നവരില്‍ അവധിക്ക് എത്തിയ പ്രവാസികള്‍ തങ്ങളുടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. 20,000 പേരാണ് മലബാറില്‍ തിരിച്ച്‌ പോകാനാവാതെ പ്രയാസപ്പെടുന്നത്. ഇതില്‍ പലര്‍ക്കും ഇനി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ല. വിസയുടെ കാലാവധിയും അവധിയും തീരുന്നവര്‍ ഈ കൂട്ടത്തിലുണ്ട്. വിസ തീര്‍ന്നവര്‍ക്ക് പുതിയ വിസ സംഘടിപ്പിക്കാനും നൂലാമാലകള്‍ ഏറെയാണ്.

വിദേശങ്ങളില്‍ കഴിയുന്ന നിരവധി പേര്‍ക്ക് നാട്ടിലേക്ക് വരാനാകുന്നില്ല. വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ പലരും ആശങ്കയിലാണ്. നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്നതിനാല്‍ അവധി റദ്ദാക്കി വിദേശത്ത് തന്നെ കഴിയുന്നവരുമുണ്ട്. ചൈനയില്‍ വിവിധ കമ്ബനികളില്‍ ജോലിയുള്ള 1500ഓളം പേര്‍ തിരിച്ചു പോകാനാകാതെ നാട്ടില്‍ കഴിയുന്നുണ്ട്. ഡിസംബറില്‍ ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോഴേ


ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആ സമയത്ത് അവധിക്ക് നാട്ടിലെത്തിയവര്‍ക്കാണ് ജോലി ഇല്ലാതായത്. കമ്ബനികള്‍ തുറന്നാല്‍ ജോലി കിട്ടുമോ എന്നും ഉറപ്പില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ കുവൈത്ത്, ദോഹ, റിയാദ് സര്‍വീസുകള്‍ നിര്‍ത്തി. ഇതുമൂലം പ്രതിദിനം 1080 രാജ്യാന്തര യാത്രക്കാര്‍ കുറഞ്ഞു. ആഭ്യന്തര സര്‍വീസുകളെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. എന്നാല്‍, വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവധിദിന ടൂര്‍ പാക്കേജുകള്‍ നിര്‍ത്തിത്തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാകും.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !