മലപ്പുറം: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കെ മലപ്പുറത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് കളക്‌ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. മലപ്പുറത്ത് പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഫാമുകളിലെ കോഴികള്‍ ചത്തിരുന്നു.
ഞായറാഴ്ചയാണ് ഭോപ്പാലിലേക്ക് സാമ്ബിള്‍ പരിശോധനയ്ക്കയച്ചത്. ഇന്നലെ രാത്രിയോടെ രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തുടര്‍ നടപടികളുണ്ടാകും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊല്ലും.
വീടിന് പുറകിലുണ്ടായിരുന്ന ചെറിയ ഫാമിലെ കോഴികളാണ് രോഗം ബാധിച്ച് ചത്തത്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരടക്കം കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും കൊടിയത്തൂരിലുമായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !