ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതുപോലെ മുങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് പോലീസും എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപി ജോർജ് കോശിയാണ് വിവരം അറിയിച്ചത്.
ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതുവരെ നാൽപ്പതോളം പേരെ ചോദ്യം ചെയ്തു. വിവിധ സാധ്യതകളും പോലീസ് പരിശോധിച്ചു. എന്നാൽ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല
ഇന്നലെ അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സംഘം സ്ഥലത്തെത്തി സംഭവസ്ഥലം പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. പുഴയുടെ ആഴവും വീടും പുഴയുമായുള്ള വഴിയും സംഘം പരിശോധിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !