സ്വദേശികള്‍ക്കും വിദേശികള്‍ക്കും മക്ക മദീന സന്ദര്‍ശനവും ഉംറയും നിര്‍ത്തി വെച്ചു

0

മക്ക: മക്ക മദീന ഹറമുകളിലേക്ക് മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം നിയന്ത്രിച്ച് സൌദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് നടപടി. 

ഇതോടെ മക്കയിലേക്ക് ഉംറക്കും മദീനയിലേക്ക് സന്ദര്‍ശനത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാനാകില്ല. മക്കയിലും മദീനയിലും നിലവില്‍ താമസിക്കുന്നവര്‍ക്ക് പ്രവേശനത്തിന് തടസ്സമുണ്ടാകില്ല. 

നിയന്ത്രണം നീക്കും വരെ ഉംറക്കാര്‍ക്ക് മദീനയിലെ പ്രവാചകന്‍റെ പള്ളിയിലേക്കും പ്രവേശനം ഉണ്ടാകില്ല. വിദേശകാര്യ മന്ത്രാലയമാണ് നിയന്ത്രണം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയത് സ്ഥിരീകരിച്ചത്. അതോടെ രാജ്യം മുഴുവൻ കർശന നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി.

മക്ക ഹറമിലും മദീന ഹറമിലും കനത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിലവില്‍ ഉംറ വിസക്കാര്‍ വരാത്തതിനാല്‍ പുണ്യ ഭൂമിയില്‍ തിരക്കൊഴിവാകുകയാണ്. നിലവില ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍ നിന്നും മദീനയിലും പുറത്തു പോകുന്നതോടെ ഇരു നഗരികളും പൂര്‍ണമായും കാലിയാകും. എങ്കിലും റമദാന്‍ അടുത്ത് വരുന്നതോടെ സീസണ്‍ ആകുന്നതിനാല്‍ എത്രകാലം ഈ വിലക്ക് തുടരുമെന്ന് വ്യക്തമല്ല.







ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !