കൊച്ചി: നടന് ഷെയ്ന് നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചു. ഷെയ്ന് കാരണം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കു നഷ്ടപരിഹാരം നല്കാന് കൊച്ചിയില്‍ നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായിരുന്നു. തുടര്‍ന്നാണ് നേരത്തേ നടനെതിരേ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചത്.
ചൊവ്വാഴ്ച ചേര്‍ന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണു പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് തീരുമാനമെടുത്തത്. വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് യോഗത്തില്‍ തീരുമാനിച്ചു. ഇത് ഷെയിന്‍ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചര്‍ച്ച നടക്കും.
വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗത്തിലേക്ക് ഷെയിന്‍ നിഗത്തെയും വിളിച്ചുവരുത്തിയിരുന്നു. ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായി ഏതാനും നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ നിര്‍വാഹക സമിതിയോഗം ചേര്‍ന്നത്. യോഗത്തില്‍ മുകേഷ്, ഗണേഷ് എന്നിവരൊഴികെ എല്ലാ അംഗങ്ങളും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !