റിയാദ്: രാജ്യത്ത് രണ്ടാമത് ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സൗദിആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാത്രി സ്ഥിരീകരിച്ചു.
ഇറാനില്‍ നിന്ന് ബഹ്റൈന്‍ വഴി വന്ന സൗദി പൗരനാണ് രോഗി. ഔദ്യോഗിക കണക്കുപ്രകാരം 92 ഓളം പേര്‍ കൊറോണ മൂലം മരിച്ച ഇറാന്‍ സന്ദര്‍ശിച്ച വിവരം രോഗി വെളിപ്പെടുത്തിയിരുന്നില്ല.
തിങ്കളാഴ്ച സൗദിയില്‍ ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തിയുടെ കൂടെയായിരുന്നു രണ്ടാമത് രോഗം കണ്ടെത്തിയ വ്യക്തി സഞ്ചരിച്ചിരുന്നത്.
രോഗിയെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കയാണ്. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കൊറോണ വൈറസ് പരിശോധനക്കും പരീക്ഷണത്തിനും വിധേയമാക്കുന്നതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംശയമുള്ളവര്‍ 937 എന്ന നമ്ബറിലേക്ക് വിളിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !