മേലാറ്റൂര്‍: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ മണ്ണാര്‍മലയിലെ കൈപ്പിള്ളി വീട്ടില്‍ അന്‍ഷാദി(35)നെയാണ് മേലാറ്റൂര്‍ എസ്‌ഐ പിഎം ഷമീര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്.
മറ്റൊരു പോസ്റ്റിന് നല്‍കിയ കമന്റിലൂടെയാണ് ഇയാള്‍ ആരോഗ്യ മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. നിരവധി പേരാണ് ഇയാള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !