വ്യാജ കോള്‍ ഉപയോഗിച്ചുളള ബാങ്കിംഗ് തട്ടിപ്പ് തടയാന്‍ 'ബിസേ​ഫ് ' ആപ്പുമായി കേരള പൊലീസ്

0


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ജ ഫോ​​​ണ്‍ കോ​​​ളു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സൈ​​​ബ​​​ര്‍ ഡോ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ബി ​​​സേ​​​ഫ് (BSAFE) എ​​​ന്ന പ്ലാ​​​റ്റ് ഫോം പു​​​റ​​​ത്തി​​​റ​​​ക്കി. ഇന്‍റര്‍നെറ്റ് വഴിയും ഫോണ്‍ വഴിയുമുളള വ്യാ‍ജ കോളുകള്‍ ഉപയോഗിച്ച്‌ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന 100 ഓളം കേസുകളാണ് ദിവസവും കേരള പൊലീസിന്‍ മുന്നിലെത്തുന്നത്. ഇത്തരം കേസുകള്‍ ഇല്ലാതാക്കാനാണ് ബിസെയ്ഫ് അപ്പ് പുറത്തിറക്കിയത്.

പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ചീ​​​ഫ് ലോ​​​ക്നാ​​​ഥ് ബ​​​ഹ്റ ആ​​​ണ് ബി ​​​സേ​​​ഫ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളാ​​​യ വെ​​​ബ് വേ​​​ര്‍​​​ഷ​​​നും മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. സൈ​​​ബ​​​ര്‍ ഡോം ​​​നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​റും എ​​​ഡി​​​ജി​​​പി​​​യു​​​മാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, ഡി​​​ഐ​​​ജി പി. ​​​പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത ച​​​ട​​​ങ്ങി​​​ലാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​ങ്കിം​​​ഗ് ത​​​ട്ടി​​​പ്പു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള വ​​​ലി​​​യ പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്.

സ്പാം ​​​ഫോ​​​ണ്‍ കോ​​​ളു​​​ക​​​ള്‍ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി ബ്ലോ​​​ക്ക് ചെ​​​യ്യാ​​നു​​​ള്ള സം​​​വി​​​ധാ​​​നം ഈ ​​​മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​പ് വേ​​​ര്‍​​​ഷ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ആ​​​യി ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള കോ​​​ളു​​​ക​​​ള്‍ അ​​​റ്റ​​​ന്‍​ഡ് ചെ​​​യ്യാ​​​തെ ​​ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലൂ​​​ടെ ത​​​ട്ടി​​​പ്പി​​​നി​​​ട​​​യാ​​​ക്കു​​​ന്ന ഫോ​​​ണ്‍​കോ​​​ളു​​​ക​​​ള്‍​ക്കാ​​​യി അ​​​നാ​​​വ​​​ശ്യ​​​മാ​​​യി സ​​​മ​​​യം ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്കാം.

ആര്‍ബിഐ യില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ബാങ്ക് തട്ടിപ്പ് നടത്തുന്ന നമ്ബറുകള്‍ ശേഖരിച്ചാണ് ആപ്പ് നിര്‍മ്മിച്ചത്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഇത്തരം നമ്ബറുകളില്‍ നിന്നുളള ഫോണ്‍ വരില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കൂടാതെ ഫോണ്‍ നമ്ബറുകള്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതാണോയെന്ന് ഉപഭോക്താവിന് ആപ്പില്‍ സെര്‍ച്ച്‌ ചെയ്യാനും പറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓ​​​രോ ദി​​​വ​​​സ​​​വും പു​​​തി​​​യ ന​​​മ്ബ​​​റു​​​ക​​​ളി​​​ല്‍നി​​​ന്നു സ്പാം ​​​കോ​​​ളു​​​ക​​​ള്‍ വ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ആ​​പ് സെ​​​ര്‍​വ​​​റി​​​നു പു​​​റ​​​മെ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് അ​​​നാ​​​വ​​​ശ്യ ന​​​മ്ബ​​​റു​​​ക​​​ള്‍ സ്വ​​​യം ബ്ലോ​​​ക്ക് ചെ​​യ്യാ​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ സ്പാം ​​​ആ​​​യി തോ​​​ന്നു​​​ന്ന ഒ​​​രു ന​​​മ്ബ​​​ര്‍, ഇ​​​ന്‍​​​സ്റ്റ​​​ന്‍റ് മെസ​​​ഞ്ച​​​ര്‍, സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പോ​​​സ്റ്റ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​യാ​​​യാ​​​ലും സെ​​​ര്‍​ച്ച്‌ ചെ​​​യ്യു​​​ന്ന​​​തി​​നു സെ​​​ര്‍​ച്ച്‌ ഓ​​​ണ്‍ കോ​​​പ്പി ഓ​​​പ്ഷ​​​ന്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​പ് വേ​​​ര്‍​​​ഷ​​​നു പു​​​റ​​​മെ സെ​​​ര്‍​ച്ച്‌ ചെ​​​യ്യാ​​നു​​​ള്ള ഓ​​​പ്ഷ​​​ന്‍ bsafe.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും ല​​​ഭ്യ​​​മാ​​​ണ്.

കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ര്‍​​​ ഡോ​​​മി​​​ന്‍റെ​​​യും റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​ന്‍റെ​​​യും സം​​​യു​​​ക്ത മേ​​​ല്‍​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന​​​ത്. ബാ​​​ങ്കു​​​ക​​​ള്‍, മൊ​​​ബൈ​​​ല്‍ വാ​​​ല​​​റ്റു​​​ക​​​ള്‍, ഇ​​​കൊ​​​മേ​​​ഴ്സ് സൈ​​​റ്റു​​​ക​​​ള്‍, ജി​​​ല്ലാ സൈ​​​ബ​​​ര്‍ സെ​​​ല്ലു​​​ക​​​ള്‍, ഹൈ​​​ടെ​​​ക് സെ​​​ല്‍, സൈ​​​ബ​​​ര്‍ പി​​​എ​​​സ് എ​​​ന്നി​​​വ പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്. സൈ​​​ബ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷ എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ബി ​സേ​​​ഫ് കൂ​​​ടു​​​ത​​​ല്‍ ഫീ​​​ച്ച​​​റു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തും.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !