പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടില്‍ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരന്‍ ഷാജഹാന്‍ (25) എന്നിവരാണ് മരിച്ചത്.
തടിലോറിയില്‍ കാറിടിച്ചാണ് അപകടമെന്ന് കുറുപ്പുംപടി പൊലീസ് അറിയിച്ചു. പൂര്‍ണ ഗര്‍ഭിണിയായിരുന്ന സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു. നിലമ്ബൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ.
മൃതദേഹങ്ങള്‍ പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !