ശിഹാബ് തങ്ങളുടെ വചനാമൃതം ഇനി അറക്കൽ കൊട്ടാരത്തിലും

0


ദുബൈ:  ലോകത്തെ എണ്ണപ്പെട്ട മഹാരഥന്മാരിലൊരാളായ സയ്യിദ്‌ മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ' ശിഹാബ് വൈസ് ഫ്രെയിം 'കണ്ണൂര്‍ അറക്കല്‍ രാജ കുടുംബത്തിന് കൈമാറി.

തങ്ങളുടെ മൊഴിമുത്തുകളടങ്ങിയ സമാഹാരം പ്രത്യേകം രൂപകൽപനയിൽ നിർമിച്ച ഫ്രെയിം ഭിത്തിയിൽ തൂക്കിയിടാവുന്ന വിശിഷ്ട ഉപഹാരമാണ്.

സയ്യിദ്‌ ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെഎംസിസി ദുബൈ നടപ്പിലാക്കിയ - വിസിബിലിറ്റി ഔട്ട് റീച്ചിന്റെ -ഭാഗമായി അറക്കല്‍ രാജകുടുംബത്തിന്റെ നിലവിലെ സ്ഥാനി സുൽത്താൻ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി അവർക്കു വേണ്ടി സിയാദ്‌ അറക്കല്‍ ആദിരാജക്ക്  യു. എ. ഇ.  കെഎംസിസി  പ്രസിഡന്റ്  ഡോ : പുത്തൂർ റഹ്‌മാൻ കൈമാറി. കുടുംബാംഗങ്ങളായ മൂസ ആദിരാജ, ശുറാബീല്‍ ആദിരാജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അറക്കൽ കുടുംബവുമായി പാണക്കാട് തറവാടിന് പൗരാണിക ബന്ധമുണ്ട്. ഗൃഹാതുരത്വത്തിന്റെ ഊഷ്മള ഓര്‍മ്മകള്‍ ഒഴുകിയെത്തിയ  ഈ ചടങ്ങിൽ കെ എം സി സി നേതാവ് പി. കെ. അന്‍വര്‍ നഹ, മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍, ജനറൽ സെക്രട്ടറി പി .വി നാസര്‍, സംസ്ഥാന ഭാരവാഹികളായ കെ .പി എ . സലാം, ആര്‍. ഷുക്കൂര്‍, മുജീബ് ജൈഹൂൻ (സ്ലോഗൻസ് ഓഫ്  ദി സേജ് രചയിതാവ്), ജില്ലാ ഭാരവാഹികളായ കരീം കാലടി, കുഞ്ഞിമോന്‍ എരമംഗലം, ബദറുദ്ദീന്‍ തറമ്മല്‍, ജലീല്‍ കൊണ്ടോട്ടി, മുജീബ് കോട്ടക്കല്‍, സലാം പരി, ലീഗ് നേതാവ്  കുഞ്ഞിപ്പ കാലടി തുടങ്ങിയവർ പങ്കെടുത്തു. 

മുന്നൂറ് വർഷങ്ങൾക്ക് മുന്പ് അറേബ്യയിലെ ഹളര്‍ മൌത്തില്‍നിന്ന് ഉത്തരകേരളത്തിലെ വളപട്ടണത്ത് എത്തി താമസമാക്കിയ കുടുംബമാണ് സയ്യിദ്‌ അലി ശിഹാബ് തങ്ങളുടേത്. പ്രവാചകൻ മുഹമ്മദ്‌  (സ) യുടെ 33 -ാം വംശപരന്പരയിൽ പെട്ട ഇദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഹുസൈന്‍ തങ്ങൾ, കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തില്‍ നിന്ന് സാദ്വിയായ കദീജയെന്ന മഹതിയെ വിവാഹം ചെയ്തു. ആ ദമ്പതിമാർ കൊട്ടാരം വിട്ട് കോഴിക്കോട് വന്ന് താമസമാക്കി. അക്കാലത്ത് നിലനിന്ന മരുമക്കത്തായ സമ്പ്രദായത്തിന് വിരുദ്ധമായിരുന്നു അത്. ഇദ്ദേഹത്തിന് നാല്‌ പുത്രന്മാരുണ്ടായിരുന്നു. ഇതിൽ സയ്യിദ്‌ അലി കോഴിക്കോട്ടും സയ്യിദ് ഹാമിദ് തങ്ങൾ കാപ്പാട്ടും സയ്യിദ് മുഹമ്മദ് തങ്ങൾ കാട്ടുങ്ങലും സയ്യിദ്‌ മുഹ്ളാര്‍ തങ്ങൾ പാണക്കാട്ടും താമസമാക്കി. ഇതേ തുടര്‍ന്നാണ് പാണക്കാട് വംശപരമ്പരക്ക് തുടക്കമാവുന്നത്. 


'അറക്കൽ-ശിഹാബ്' വംശപാരമ്പര്യത്തിന്റെ കണ്ണി വിളക്കി ചേര്‍ക്കുന്നതിനും ചരിത്രം മനസിലാക്കുന്നതിനും ഈ ചടങ്ങ് ഉപകാരമായി. അറക്കൽ രാജകുടുംബം സന്ദർശിക്കുന്നവർക്ക് ഇനി ഈ ചരിത്രവും അറിയാനാകും.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !